SignIn
Kerala Kaumudi Online
Tuesday, 04 October 2022 3.20 PM IST

മെഡിസെപ്: വിവരങ്ങൾ 25 വരെ തിരുത്താം

medisep

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിസെപ് ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലെ വിവരങ്ങൾ 25 വരെ തിരുത്താം. തെറ്റായ വിവരങ്ങളുടെ പേരിൽ ആശുപത്രികളിൽ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. ഇതനുസരിച്ച് മെഡിസെപിൽ അംഗങ്ങളായ ജീവനക്കാരും പെൻഷൻകാരും ആശ്രിതരുടെ പൂർണമായ വിവരങ്ങൾ ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട ഡി.ഡി.ഒ, നോഡൽ ഒാഫീസർ / ട്രഷറി ഒാഫീസർ എന്നിവരെ കാണിച്ച് പരിശോധിപ്പിക്കണം. കാർഡിലെ വിവരങ്ങൾ നേരത്തെ നൽകിയവയുമായി താരതമ്യം ചെയ്ത് തെറ്റില്ലെന്ന് ഉറപ്പാക്കണം.

തിരുത്തിയ തിരിച്ചറിയൽ കാർഡ് വീണ്ടും ഡൗൺലോഡ് ചെയ്യണം. ഇതിനൊപ്പം മറ്റേതെങ്കിലും തിരിച്ചറിയൽ കാർഡുമായി വേണം ഇൻഷ്വറൻസ് പദ്ധതിയിലുള്ള ആശുപത്രികളിലെത്താൻ.

തിരിച്ചറിയൽ കാർഡിൽ പേരില്ലാത്ത ആശ്രിതർക്ക് സൗജന്യ ചികിത്സ ലഭിക്കില്ല. ജീവനക്കാരും പെൻഷൻകാരും മെഡിസെപ് ഐ.ഡി യൂസർനെയിമായും, പെൻഷൻകാർ പി.പി.ഒ / പെൻ നമ്പറും, ജീവനക്കാർ എംപ്ളോയീസ് ഐ.ഡി / പെൻനമ്പർ പാസ് വേർഡായും ഉപയോഗിച്ച് www.medisep.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന്തി രിച്ചറിയൽ കാർഡ് ഡൗൺലോഡ് ചെയ്യണം.

ചികിത്സയ്‌ക്കെത്തുമ്പോൾ ആശുപത്രിയിലെ മെഡിസെപ് ഹെൽപ് ഡെസ്‌കിൽ വിവരമറിയിക്കണം. ഹെൽപ് ഡെസ്‌ക് കണ്ടെത്താനായില്ലെങ്കിൽ 1800-425-0237 എന്ന നമ്പറിൽ വിളിച്ച് ആശുപത്രിയുടെ പേരും മെഡിസെപ് ഐ.ഡി നമ്പറും സഹിതം ചികിത്സയ്‌ക്കെത്തിയ വിവരം അറിയിക്കണം. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക 25ന് ഇൻഷ്വറൻസ് കമ്പനിക്ക് കൈമാറും. 25ന് ശേഷം പിഴവുകൾ തിരുത്തനാകില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: MEDISEP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.