കോട്ടയം: വൈദികന്റെ വീട് കുത്തിത്തുറന്ന് 45 പവനും പണവും കവർന്നു. കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കവർച്ച നടന്നത്. ഇന്നലെ വൈകീട്ട് 5.30 ഓടെയാണ് സംഭവം. ഫാ.ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേക്കും മറ്റു കുടുംബാംഗങ്ങൾ പുറത്തേക്കും പോയ സമയത്താണ് മോഷണം. അലമാര തകർത്ത നിലയിലും മറ്റ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കവർച്ചയ്ക്ക് ശേഷം സമീപത്തെ പുരയിടത്തിൽ കൂടി ഓടി രക്ഷപ്പെട്ടതായാണ് നിഗമനം. രണ്ടര പവൻ പുരയിടത്തിന്റെ പല ഭാഗത്തു നിന്നും ലഭിച്ചു. വഴികളിൽ മുളകുപൊടി വിതറിയിട്ട നിലയിലാണ്. പാമ്പാടി പൊലീസ് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |