കറാച്ചി : തെഹ്രിക് ഇ താലിബാൻ പാകിസ്ഥാൻ ( ടി.ടി.പി ) ഭീകരസംഘടനയുടെ ഉന്നത നേതാവ് ഒമർ ഖാലിദ് ഖൊറസാനി ( അബ്ദുൾ വാലി ) കൊല്ലപ്പെട്ടു. പാക് അതിർത്തിയ്ക്ക് സമീപം പക്ടിക പ്രവിശ്യയിലെ ബിർമൽ ജില്ലയിൽ വച്ച് ഖൊറസാനിയും രണ്ട് കൂട്ടാളികളും സഞ്ചരിച്ചിരുന്ന വാഹനം കുഴിബോംബ് സ്ഫോടനത്തിൽ പൊട്ടിത്തെറിക്കുകയായിരുന്നു.
മുൻ മാദ്ധ്യമപ്രവർത്തകനും കവിയുമാണ് ഖൊറസാനി. രാജ്യത്ത് നിരവധി ആക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച ഇയാളെ പാക് സർക്കാർ തിരയുകയായിരുന്നെന്നാണ് വിവരം. കൊടും കുറ്റവാളികളുടെ പട്ടികയിൽപ്പെടുത്തിയ ഖൊറസാനിയുടെ തലയ്ക്ക് യു.എസ് 30 ലക്ഷം ഡോളർ വിലയിട്ടിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അന്വേഷണം ആരംഭിച്ചതായി താലിബാൻ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |