ന്യൂയോർക്ക്: വിരമിക്കാനൊരുങ്ങി വനിതാ ടെന്നിസ് ഇതിഹാസം സെറീന വില്യംസ്. അടുത്ത യു.എസ് ഓപ്പണിന് ശേഷം വിരമിക്കുമെന്ന സൂചനയാണ് സെറീന നൽകുന്നത്. വോഗ്സ് മാഗസിനിൽ എഴുതിയ ലേഖനത്തിലാണ് നാല്പതുകാരിയായ സെറീന വിരമിക്കലിനെക്കുറിച്ച് പറഞ്ഞത്. വിരമിക്കുന്നു എന്ന വാക്ക് ഞാൻ ഇഷ്ടപ്പെടുന്നില്ല. ഒരുപക്ഷേ ഞാൻ എന്താണ് ചെയ്യുന്നതെന്ന് വിവരിക്കാൻ ഏറ്റവും നല്ല വാക്ക് പരിണാമമെന്നാണ്.
ഞാൻ ടെന്നിസിൽനിന്നു മാറി എനിക്കു പ്രിയപ്പെട്ട മറ്റു കാര്യങ്ങളിലേക്കു കടക്കുന്നു. പുതിയ പാതയിലേക്ക് പ്രവേശിക്കേണ്ട സമയമായി,ടെന്നിസ് താരമെന്നതിനെക്കാൾ അമ്മയുടെ റോളാണ് എനിക്കിപ്പോൾ ഇഷ്ടം.- സെറീന എഴുതി. 23 ഗ്രാൻസ്ലാം കിരീടങ്ങൾ നേടിയിട്ടുള്ള സെറീന ഓപ്പൺ കാലഘട്ടത്തിൽ ഏറ്രവും കൂടുതൽ ഗ്രാൻസ്ലാം സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള വനിതാ താരമാണ്. ഏറെ നാളായി പരിക്കിന്റെ പിടിയിലായിരുന്ന താരം കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിൽ തിരിച്ചുവന്നെങ്കിലും മുന്നേറാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |