SignIn
Kerala Kaumudi Online
Friday, 30 September 2022 9.11 AM IST

മോദിയുടെ ആസ്തിയിൽ ഒരു വർഷത്തിനിടയിൽ ഉണ്ടായത് ഇരുപത്തിയാറ് ലക്ഷത്തിന്റെ വർദ്ധനവ്, 2.23 കോടി രൂപയുടെ ബാങ്ക് നിക്ഷേപം; സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു

modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പുതിയ സ്വത്ത് വിവരങ്ങൾ പുറത്തുവിട്ടു. ഏതാണ്ട് 2.23 കോടി രൂപയുടെ ബാങ്ക് നിക്ഷേപമാണ് പ്രധാനമന്ത്രിക്കുള്ളത്. ഗാന്ധിനഗറിലെ ഭൂമി ദാനം ചെയ്‌തോടെ സ്ഥാവര സ്വത്തുക്കളൊന്നും അദ്ദേഹത്തിനില്ല.

സ്വന്തമായി വാഹനങ്ങളോ നിക്ഷേപങ്ങളോ മ്യൂചൽ ഫണ്ടോ ഇല്ല. എന്നാൽ 1.73 ലക്ഷം വിലമതിക്കുന്ന നാല് സ്വർണ മോതിരങ്ങൾ ഉണ്ട്. ആസ്തിയിൽ ഒരു വർഷത്തിനിടയിൽ 26.13 ലക്ഷത്തിന്റെ വർദ്ധനവുണ്ടായി.

മോദിയുടെ കൈവശമുള്ളത് 35,250 രൂപയാണ്. പോസ്റ്റ് ഓഫിസ് സേവിംഗായി 9,05,105 രൂപയും ഇൻഷ്വറൻസ് പോളിസികളിൽ 1,89,305 രൂപയുമാണുള്ളത്. മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 2022 മാർച്ച് 31 വരെ 2,23,82,504 രൂപയുടെ ആസ്തിയാണുള്ളത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PM MODI, PM ASSETS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.