SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.35 PM IST

പ്രണയം രണ്ട് കുട്ടികളുടെ അമ്മയായ മുപ്പത്തിയഞ്ചുകാരിയോട്, പല തവണ ഒപ്പം കഴിയാൻ നിർബന്ധിച്ചു; നിരസിച്ചതോടെ വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ച് ഇരുപത്തിയഞ്ചുകാരൻ

akhi

തിരുവനന്തപുരം: വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ ആക്രമിച്ച യുവാവ് അറസ്റ്റിൽ. കരകുളം കണ്ണണിക്കോണം പള്ളിത്തരവീട്ടിൽ എസ് അഖിലിനെയാണ് (26) നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടമ്മയോട് ഇയാൾക്ക് പ്രണയമായിരുന്നു.


തനിക്കൊപ്പം കഴിയണമെന്ന് പറഞ്ഞ് മുപ്പത്തിയഞ്ചുകാരിയായ വീട്ടമ്മയെ പല തവണ പ്രതി നിർബന്ധിച്ചു. യുവതി ആവശ്യം നിരസിച്ചതോടെ വെട്ടുകത്തിയുമായി കഴിഞ്ഞ ദിവസം വീട്ടിലെത്തിയ അഖിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.


പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. നെടുമങ്ങാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. യുവാവിനെതിരെ അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, HOUSE WIFE, ATTACK, MAN, ARREST
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.