SignIn
Kerala Kaumudi Online
Wednesday, 24 April 2024 4.20 PM IST

സെക്സ് ചോദിക്കുന്ന സ്ത്രീകൾ, ലഭിക്കുന്ന സന്ദേശങ്ങളെ കുറിച്ചുള്ള  'ശക്തിമാന്റെ' വെളിപ്പെടുത്തലിൽ അമ്പരന്ന് ആരാധകർ

shaktiman-

തൊണ്ണൂറുകളിൽ ജനിച്ചവരുടെ ആരാധനാപാത്രമായിരുന്ന ശക്തിമാനെ അവതരിപ്പിച്ച മുകേഷ് ഖന്നയുടെ വെളിപ്പെടുത്തലുകളിൽ അമ്പരന്ന് ആരാധകർ. സെക്സ് ചോദിക്കുന്ന സ്ത്രീകളെ കുറിച്ചാണ് തന്റെ യൂ ട്യൂബ് ചാനലിലൂടെ മുകേഷ് ഖന്ന വെളിപ്പെടുത്തൽ നടത്തുന്നത്. ലൈംഗികത ആഗ്രഹിക്കുകയും അത് ആവശ്യപ്പെടുകയും ചെയ്യുന്ന സ്ത്രീകൾ സ്ത്രീകളല്ലെന്നും അവർ ലൈംഗിക തൊഴിലാളികളാണെന്നും അദ്ദേഹം പറയുന്നു. ക്യാ ആപ്‌കോ ഭീ ഐസി ലഡ്കിയാൻ ലുഭാതി ഹേ എന്ന തലക്കെട്ടിലാണ് നടൻ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.

'ആൺകുട്ടിയോട് ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്ന് ഏതെങ്കിലും പെൺകുട്ടി പറഞ്ഞാൽ, അവൾ ഒരു പെൺകുട്ടിയല്ല, അവൾ ഒരു ലൈംഗികത്തൊഴിലാളിയാണ്. കാരണം ഒരു പരിഷ്‌കൃത വിഭാഗത്തിൽപ്പെട്ട ഒരു മാന്യ പെൺകുട്ടി ഒരിക്കലും അത്തരം കാര്യങ്ങൾ പറയില്ല' ഏഴ് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ മുകേഷ് ഖന്ന പറയുന്നു.

സ്ത്രീകളാൽ വശീകരിക്കപ്പെടാതിരിക്കാൻ യുവാക്കൾ ശ്രദ്ധിക്കണമെന്നും പുരുഷൻമാരോട് നടൻ ഉപദേശിക്കുന്നു.
'നിരപരാധികളായ പുരുഷന്മാരെ' ബ്ലാക്ക് മെയിൽ ചെയ്യുന്ന സംഭവങ്ങളുണ്ടെന്നും, ലൈംഗികത വാഗ്ദാനം ചെയ്തുകൊണ്ട് തനിക്ക് യുവതികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും സന്ദേശങ്ങൾ ലഭിക്കാറുണ്ടെന്നും നടൻ പറയുന്നു.

വിവാദ വീഡിയോയിൽ 'പരിധിക്കുള്ളിൽ' തുടരാനും പാരമ്പര്യങ്ങളെ ബഹുമാനിക്കാനും അദ്ദേഹം സ്ത്രീകളോട് ആവശ്യപ്പെടുകയും ചെയ്തു. നടന്റെ ഈ അഭിപ്രായങ്ങളിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. അഭിനയ രംഗത്ത് ഇപ്പോൾ സജീവമല്ലെങ്കിലും ശക്തിമാന്റെ ജനപ്രീതി കാരണം സമൂഹമാദ്ധ്യമങ്ങളിൽ ലക്ഷങ്ങളാണ് മുകേഷ് ഖന്നയെ ഇപ്പോഴും പിന്തുടരുന്നത്. ശക്തിമാന്റെ ജനപ്രീതി പരിഗണിച്ച് ഒരു പ്രശസ്ത പ്രൊഡക്ഷൻ ഹൗസ് ശക്തിമാനെ പുനരവതരിപ്പിക്കാൻ പദ്ധതിയിട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SHAKTIMAN, MESSAGE, VIDEO, YOUTUBE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.