SignIn
Kerala Kaumudi Online
Saturday, 20 April 2024 3.23 AM IST

സിനിമാ നടനെന്ന നിലയിൽ ഉദ്‌ഘാടനത്തിനും മറ്റും ലഭിക്കുന്ന തുക മുകേഷിനുള്ളതല്ല, ഒരു പ്രത്യേക അക്കൗണ്ട് പാ‌ർട്ടിയുടെ നിയന്ത്രണത്തിലുണ്ടെന്ന് ജില്ലാ കൺവീനർ

mukesh

കൊല്ലം എം.എൽ.എ മുകേഷ് മണ്ഡലത്തിൽ സജീവമല്ലെന്ന പ്രചരണം തെറ്റാണെന്ന് കൊല്ലം എൽഡിഎഫ് കൺവീനറും, കെ എസ്എഫ്ഇ ചെയർമാനുമായ കെ വരദരാജൻ. സിനിമാ താരം എന്ന നിലയിൽ ഉദ്‌ഘാടനത്തിനും മറ്റുമായി ലഭിക്കുന്ന പണം മണ്ഡലത്തിന്റെ വികസനത്തിനാണ് മുകേഷ് വിനിയോഗിക്കുന്നതെന്നും വരദരാജൻ വെളിപ്പെടുത്തി.

കെ എസ്എഫ്ഇ ചെയർമാന്റെ വാക്കുകൾ-

'കൊല്ലം ജില്ലയിലെ എൽ.ഡി.എഫ് കൺവീനർ കൂടിയാണ് ഞാൻ. സർക്കാർ വികസന പ്രവർത്തനങ്ങളുടെ കണക്ക് എടുത്ത് തുടങ്ങുന്നതിന് മുമ്പുതന്നെ പ്രോഗസ് റിപ്പോർട്ട് ഇറക്കി തുടങ്ങിയവരാണ് ഞങ്ങൾ. എം.എൽ.എ ഒരുവർഷം പൂർത്തീകരിച്ചു തുടങ്ങിയപ്പോൾ എന്തെല്ലാം കാര്യങ്ങൾ എം.എൽ.എ ചെയ‌്തുവെന്ന് കാണിക്കുന്ന ഒരു ബുക്ക് ഞങ്ങൾ പ്രസിദ്ധീകരിച്ചു. സിനിമാ നടൻ എന്ന നിലയിൽ എം.എൽ.എ വലിയ തിരക്കുള്ള ആളാണ്. അദ്ദേഹത്തിന് പല പരിപാടികളും കിട്ടും. അത്തരം പരിപാടികൾക്ക് പോകുമ്പോൾ, സിനിമാ നടനായിരുന്ന സമയത്ത് അദ്ദേഹം കാശ് വാങ്ങുമായിരുന്നു. അത് എംഎൽ.എ ആയപ്പോൾ കിട്ടിയ കാശ് ഞങ്ങൾ പ്രത്യേകമായ ഒരു അക്കൗണ്ടിൽ നിക്ഷേപിച്ചു. അതുപയോഗിച്ചുകൊണ്ട് കൊല്ലം അസംബ്ളി മണ്ഡലത്തിലുള്ള എല്ലാ പൊതുസ്ഥാപനങ്ങളിലും കസേര, കൂളർ, ടിവി ഇതെല്ലാം വാങ്ങിച്ചുകൊടുത്തു. ഇതൊന്നുമില്ലാത്ത ഒരു പൊതുമേഖലാ സ്ഥാപനവും കൊല്ലത്തില്ല. ഒരു സെലിബ്രിറ്റി എന്ന നിലിയിൽ അദ്ദേഹത്തിന് സ്വന്തമായി കിട്ടേണ്ട പണമാണ് ഇങ്ങനെ വിനിയോഗിച്ചത്. എല്ലാ ദിവസവും മുകേഷ് മണ്ഡലത്തിലുണ്ടോയെന്ന് ചോദിച്ചാൽ ഇല്ല, പക്ഷേ ആഴ്‌ചയിൽ രണ്ടോ മൂന്നോ ദിവസം അദ്ദേഹം മണ്ഡലത്തിലുണ്ടാകും'.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACTOR MUKESH, KOLLAM MLA, K VARADARAJAN, KSFE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.