SignIn
Kerala Kaumudi Online
Thursday, 25 April 2024 9.37 AM IST

48 -ാമത് അമ്മക്കിളികൂട്: സമീറയ്ക്കും മകൾക്കും ഇനി സുരക്ഷിത ഭവനം

anwar-sadath-mla

ആലുവ: ആലുവ നിയോജക മണ്ഡലത്തിൽ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കിയ അമ്മക്കിളിക്കൂട് പദ്ധതിയിൽ നിർമ്മിച്ച 48 -ാമത് വീടിന്റെ താക്കോൽ ദാനം തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ നിർവ്വഹിച്ചു. കീഴ്മാട് പഞ്ചായത്ത് 10-ാം വാർഡ് മുതിരക്കാട്ടിൽ സമീറക്കാണ് ഫൈൻ ഫെയർ ഗ്രൂപ്പ് ഒഫ് കമ്പനി സി.എം.ഡി ഇസ്മായിൽ റാവുത്തർ വീട് നിർമ്മിച്ച് നൽകിയത്. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.

സ്‌പോൺസർ ഇസ്മായിൽ റാവുത്തർ മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, ജില്ലാ പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തോപ്പിൽ അബു, നാസർ റാവുത്തർ, ജോൺ പെരുവത്ത്, കെ.കെ. സതീശൻ, വി. കൃഷ്ണകുമാർ, റസീല ഷിഹാബ്, സനില, കെ.എ. ജോയി, ടി.പി. അസീസ്, ഷാഹിത അബ്ദുൾ സലാം, ടി.ആർ. രജീഷ് എന്നിവർ സംസാരിച്ചു.

പദ്ധതിയിൽ പൂർത്തിയായ 47 ഭവനങ്ങൾ കൈമാറുകയും മറ്റു രണ്ട് ഭവനങ്ങളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിൽ പുരോഗമിക്കുകയുമാണ്. 6.12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിൽ 510 ചതുരശ്ര അടിയിലാണ് വീടുകൾ നിർമ്മിക്കുന്നത്. സ്‌പോൺസർമാരെ ലഭിക്കുന്ന മുറക്ക് ബാക്കിയുള്ള അപേക്ഷകൾ പരിഗണിക്കുമെന്ന് എം.എൽ.എ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, AMMAKKILIKKOOOD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.