തിരുവില്വാമല : ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ ഇല്ലംനിറ ചടങ്ങുകൾ നാളെ നടക്കും. രാവിലെ 9നും 10നും ഇടയിലുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം മേൽശാന്തിമാരായ മുണ്ടയ്ക്കൽ മന വാമനൻ നമ്പൂതിരി, കുന്നത്ത് മന കേശവൻ നമ്പൂതിരി, മരുതേരി മന അനിൽ നമ്പൂതിരി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്.
ഇല്ലംനിറ ചടങ്ങുകൾക്ക് ശേഷം പൂജിച്ച നെൽക്കതിരുകൾ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. പുത്തരി നേദ്യം 2022 സെപ്റ്റംബർ 7 ന് ഉത്രാടം നാളിൽ നടക്കും. പുത്തരിപ്പായസം ഭക്തജനങ്ങൾക്ക് മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനാവശ്യമായ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |