SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.18 AM IST

ആകർഷക ഓഫറുകളുമായി മൈജിയിൽ ഓണം 'വടംവലി"

myg

 30 ദിവസം, 5 കോടിയുടെ ഉറപ്പായ സമ്മാനങ്ങൾ

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയിൽ ഓണാഘോഷങ്ങളോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്ക് 30 ദിവസംകൊണ്ട് അഞ്ചുകോടി രൂപയുടെ ഉറപ്പായ സമ്മാനങ്ങളും ആകർഷകമായ മെഗാ ഡിസ്കൗണ്ടുകളും ഉടനടി നൽകുന്ന 'ഓണം വടംവലി" ഓഫർ അരങ്ങേറുന്നു. കേരളത്തിലെ 104 ഷോറൂമുകളിലും ആഗസ്‌റ്റ് 13 മുതൽ സെപ്തംബർ 15 വരെയാണ് ഓഫറെന്ന് ബ്രാൻഡ് അംബാസഡർ മഞ്ജു വാര്യർക്കൊപ്പം പത്രസമ്മേളനത്തിൽ മൈജി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ.കെ.ഷാജി പറഞ്ഞു.

5,000 രൂപയ്ക്ക് മുകളിലുള്ള പർച്ചേസുകൾക്കൊപ്പം സ്‌ക്രാച്ച് ആൻഡ് വിൻ കാർഡ് ലഭിക്കും. സ്‌ക്രാച്ച് ചെയ്താൽ ഡിസ്‌കൗണ്ടോ സമ്മാനമോ ഉറപ്പായും ഉടൻ നേടാം. അഞ്ച് മുതൽ 100 ശതമാനം വരെ ഡിസ്‌കൗണ്ടുകളുള്ള ബമ്പർ ആനുകൂല്യങ്ങളും സ്മാർട്ട്‌ഫോൺ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, എൽ.ഇ.ഡി ടിവി തുടങ്ങിയ സമ്മാനങ്ങളും സ്ക്രാച്ച് ആൻഡ് വിന്നിലുണ്ട്.

കേരളത്തിലുടനീളമുള്ള മൈജി, മൈജി ഫ്യൂച്ചർ സ്റ്റോറുകളിലൂടെ ഈ ഓഫർ ലഭ്യമാകും. മൈജി സ്‌റ്റോറുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യു.ആർ കോഡ് സ്‌കാൻ ചെയ്ത് സ്മാർട്ട് ഓണം ലക്കി ഡ്രോ കോണ്ടസ്റ്റിൽ പങ്കെടുത്ത് വിസിറ്റ് ആൻഡ് വിന്നിലൂടെ 5 ലക്ഷം രൂപയുടെ സ്മാർട്ട് ഹോം കോംബോ നേടാനും അവസരമുണ്ട്. ഇതിൽ പങ്കെടുക്കാൻ പർച്ചേസ് നടത്തേണ്ടതില്ല.

ഇവയ്ക്കുപുറമേ വിവിധ ബ്രാൻഡുകൾ നൽകുന്ന അത്യാകർഷക ഓഫറുകളിലൂടെ മികച്ച സമ്മാനങ്ങളും സ്വന്തമാക്കാൻ അവസരമുണ്ട്. മോഹൻലാലും മഞ്ജുവാര്യരും ഒന്നിച്ചഭിനയിക്കുന്ന പരസ്യചിത്രവും ചടങ്ങിൽ റിലീസ് ചെയ്തു. സംവിധായകൻ ജിസ് ജോയിയും പങ്കെടുത്തു.

ഒരു രൂപയുമായി വരൂ,

എന്തും വാങ്ങാം

ഒരുരൂപയുമായി വന്നാൽ മൈജിയിലും ഫ്യൂച്ചർ ഷോറൂമുകളിലുമുള്ള എന്തും വാങ്ങിപ്പോകാം. അതിനുള്ള ഇ.എം.ഐ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വടംവലി ഓണം ഓഫറുകൾ മൈജി ഓൺലൈനിലും (www.myg.in) ലഭ്യമാണ്.

പുതിയ ഫ്യൂച്ചർ സ്‌റ്റോറുകൾ

ഈ ഓണക്കാലത്ത് നാല് പുതിയ മൈജി ഫ്യൂച്ചർ സ്റ്റോറുകൾ കൂടി ആരംഭിക്കും. സെപ്തംബർ ഒന്നിന് ആലപ്പുഴയിലും പത്തനംതിട്ടയിലും സെപ്തംബർ മൂന്നിന് കാഞ്ഞങ്ങാട്ടും പയ്യന്നൂരുമാണ് സ്‌റ്റോറുകൾ ആരംഭിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, MYG, ONAM OFFER
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.