SignIn
Kerala Kaumudi Online
Thursday, 18 April 2024 10.48 PM IST

വനിതകൾക്ക് സിംഗിൾ ലേഡി ബുക്കിംഗുമായി കെ.എസ്.ആർ.ടി.സി

a

തിരുവനന്തപുരം: ദീർഘദൂര ബസുകളിൽ വനിതാ യാത്രക്കാർക്ക് ഇഷ്ടാനുസരണം സീറ്റുകൾ തിരഞ്ഞെടുക്കുന്നതിനായി 'സിംഗിൾ ലേഡി ബുക്കിംഗ് " സംവിധാനം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി. online.keralartc.comൽ 'ലേഡീസ് ക്വാട്ട ബുക്കിംഗ് " ക്ലിക്ക് ചെയ്താൽ മറ്രൊരു സ്ത്രീ ബുക്ക് ചെയ്തിട്ടുള്ള സീറ്റിന്റെ അടുത്തുതന്നെ ഇരിപ്പിടം ലഭിക്കും. ആരും ബുക്ക് ചെയ്തിട്ടില്ലെങ്കിൽ സുരക്ഷിതമായ സീറ്റ് അലോട്ട് ചെയ്യുന്ന തരത്തിലാണ് സംവിധാനം. ഒന്നിലധികം സ്ത്രീകൾക്ക് ഒരുമിച്ച് ബുക്ക് ചെയ്യാൻ പ്രത്യേകം സീറ്റ് ബുക്ക് ചെയ്യണം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ലേഡീസ് ക്വാട്ട ബുക്കിംഗ് ഇല്ലാതെ റിസർവ് ചെയ്യാം. സിംഗിൾ ലേഡി ബുക്കിംഗ് ഇല്ലാത്ത ഏത് സീറ്റും ഇവർക്ക് ബുക്ക് ചെയ്യാം. സ്ത്രീകൾ ബുക്ക് ചെയ്ത സീറ്റിനടുത്ത് പുരുഷന്മാർക്ക് ബുക്ക് ചെയ്യാൻ സാധിക്കില്ല. എന്നാൽ,​ ജനറൽ സീറ്റാണെങ്കിൽ പുരുഷന്മാർക്ക് ബുക്ക് ചെയ്യാം. നിലവിൽ ഓൺലൈൻ റിസർവേഷനുള്ള ബസുകളിലെ ഒന്നു മുതൽ ആറുവരെ സീറ്റുകൾ സ്ത്രീകൾക്ക് അനുവദിച്ചിട്ടുണ്ടെങ്കിലും സൗകര്യപ്രദമായ മറ്റ് സീറ്റുകൾ ഇവർ തിരഞ്ഞെടുക്കുന്നതിനാൽ റിസർവേഷൻ സീറ്റുകൾ ഒഴിഞ്ഞുകിടക്കാറുണ്ട്. ജനറൽ സീറ്റുകളിൽ ഒറ്രയ്ക്ക് ബുക്കുചെയ്ത സ്ത്രീ യാത്രക്കാരുടെ അടുത്ത് പുരുഷൻമാർ ഇരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതികൾ ഉയർന്നിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSRTC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.