കല്ലമ്പലം: പ്രവർത്തന രഹിതമായ ആഡിറ്റോറിയത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.നാവായിക്കുളം വയലരികത്ത് വീട്ടിൽ പരേതരായ അമ്മിണിയുടെയും ഗോപിയുടെയും മകൻ കണ്ണൻ എന്ന ഷിബു (38) വാണ് മരിച്ചത്. നാവായിക്കുളം ശ്രീശങ്കര നാരായണ സ്വാമി ക്ഷേത്രത്തിനു സമീപത്തെ അമ്പേലി ആഡിറ്റോറിയത്തിന്റെ തിണ്ണയിൽ കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് മൃതദേഹം കണ്ടത്. കാലിൽ പാമ്പ് കടിയേറ്റതുപോലത്തെ മുറിവ് ഉണ്ടായിരുന്നു. മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്ക്കരിച്ചു. നിർധനനായ ഷിബുവിന്റെ സംസ്കാര ചടങ്ങുകൾക്കുള്ള തുക സി.പി.എം എൽ.സി അംഗം നാവായിക്കുളം സനൽകുമാർ പിരിവെടുത്താണ് നിർവഹിച്ചത്. തെങ്ങുകയറ്റവും കൂലിപ്പണിയും ചെയ്തു ജീവിക്കുകയായിരുന്നു ഷിബു .രണ്ട് വിവാഹം കഴിച്ചെങ്കിലും ഇരുവരും ഉപേക്ഷിച്ചുപോയി. ഇതിൽ ഒരാളിൽ സുമയെന്ന ഒരു മകളുണ്ട്. ഏക സഹോദരി ഷീജ ചാവർകോട്ടാണ് താമസം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |