SignIn
Kerala Kaumudi Online
Wednesday, 05 October 2022 4.41 AM IST

കേരള സർവകലാശാല ബിരുദ പ്രവേശനം: ഇന്നു കൂടി ഫീസടയ്ക്കാം

kerala-university

തിരുവനന്തപുരം: കേരളസർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് സർവകലാശാലാ ഫീസ് 11 ന് വൈകിട്ട് 5നകം അടയ്ക്കണമെന്ന് സർവകലാശാല അറിയിച്ചു.ഫീസടയ്ക്കാത്തവരുടെ അലോട്ട്‌മെന്റ് റദ്ദാകും.അവരെ അടുത്ത അലോട്ട്‌മെന്റുകളിൽ പരിഗണിക്കില്ല.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ്,ബി.എസ്‌സി ഹോട്ടൽ മാനേജ്‌മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്,ബി.എ കമ്മ്യൂണിക്കേറ്റീവ് അറബിക് എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് (റെഗുലർ - 2020 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ് - 2019 സപ്ലിമെന്ററി,മേഴ്സിചാൻസ് - 2018,2017,2016 & 2015 അഡ്മിഷൻ - 2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ,ഡിസംബർ 2021 (റെഗുലർ - 2020 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ് - 2019 അഡ്മിഷൻ,സപ്ലിമെന്ററി - 2015, 2016, 2017, 2018 അഡ്മിഷൻ,മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്‌സി (റെഗുലർ - 2020 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ,സപ്ലിമെന്ററി - 2015 - 2018 അഡ്മിഷൻ,മേഴ്സിചാൻസ് - 2014 അഡ്മിഷൻ),2022 ഫെബ്രുവരിയിൽ നടത്തിയ ബി.എസ്സി ഫിസിക്സ് വിത്ത് മാത്തമാറ്റിക്സ് ആൻഡ് മെഷീൻ ലേണിംഗ് (2020 അഡ്മിഷൻ) എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ ബി.കോം ടൂറിസം ആൻഡ് ട്രാവൽ മാനേജ്‌മെന്റ് (338) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.സൂക്ഷ്മപരിശോധനയ്ക്കും പുനർമൂല്യനിർണ്ണയത്തിനും ആഗസ്റ്റ് 22 വരെ ഓൺലൈനായി അപേക്ഷിക്കാം.

ജൂലായിൽ നടത്തിയ ഒന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ് ബി.എം.എസ് ഹോട്ടൽ മാനേജ്‌മെന്റ് (റെഗുലർ - 2021 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ് - 2020 അഡ്മിഷൻ,സപ്ലിമെന്ററി - 2017 - 2019 അഡ്മിഷൻ) കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 23 മുതൽ ആരംഭിക്കും.

ആഗസ്റ്റ് 11 ന് ശാസ്താംകോട്ട കെ.എസ്.എം.ഡി.ബി കോളേജിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന മൂന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് 26 ലേക്ക് മാറ്റി.

അഞ്ചാം സെമസ്റ്റർ ബി.ടെക് (ഡിസംബർ 2021) 2008 സ്‌കീം മെക്കാനിക്കൽ സ്ട്രീം - ഇൻഡസ്ട്രിയൽ എൻജിനിയറിംഗ് ബ്രാഞ്ചിന്റെ മെഷീൻ ടൂൾസ് ലാബ് (08507) പ്രാക്ടിക്കൽ പരീക്ഷ 12 ന് തിരുവനന്തപുരം കോളേജ് ഒഫ് എൻജിനിയറിംഗിൽ വച്ച് നടത്തും.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/സി.ആർ.സി.ബി.സി.എസ്.എസ് (ബി.എ/ബി.എസ്സി/ബികോം/ബി.പി.എ/ബി.സി.എ/ബി.ബി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക്) (റെഗുലർ - 2021 അഡ്മിഷൻ,ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി - 2020 അഡ്മിഷൻ,സപ്ലിമെന്ററി - 2017, 2018, 2019 അഡ്മിഷൻ,മേഴ്സിചാൻസ് - 2015, 2016 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 22 വരെയും 150 രൂപ പിഴയോടെ 25 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്.എസ്/സി.ആർ സി.ബി.സി.എസ്.എസ് (ബി.എ./ബി.എസ്സി/ബി.കോം/ബി.പി.എ/ബി.ബി.എ/ബി.സി.എ/ബി.എം.എസ്/ബി.എസ്.ഡബ്ല്യൂ/ബി.വോക്) മേഴ്സിചാൻസ് - 2014 അഡ്മിഷൻ പരീക്ഷകൾക്ക് പിഴകൂടാതെ ആഗസ്റ്റ് 29 വരെയും 150 രൂപ പിഴയോടെ സെപ്റ്റംബർ 1 വരെയും 400 രൂപ പിഴയോടെ സെപ്റ്റംബർ 3 വരെയും അപേക്ഷിക്കാം.

2020 അഡ്മിഷൻ വിദൂരവിദ്യാഭ്യാസം നാലാം സെമസ്റ്റർ പി.ജി കോഴ്സുകളുടെ സ്റ്റഡി മെറ്റീരിയൽസ് നേരിട്ടുളള വിതരണം ആരംഭിച്ചു.

അറബി വിഭാഗം നടത്തിവരുന്ന ഡിപ്ലോമ ഇൻ കമ്മ്യൂണിക്കേറ്റീവ് അറബിക് അഞ്ചാം ബാച്ചിലേക്ക് ഏതാനും സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ളവർ ആഗസ്ത് 20 ന് മുമ്പായി നിർദ്ദിഷ്ട അപേക്ഷ ഫോമിൽ അപേക്ഷിക്കുക.ഓൺലൈൻ ആയിട്ടാണ് കോഴ്സ് നടക്കുന്നത്.വിശദ വിവരങ്ങൾ www.arabicku.in വെബ്‌സൈറ്റിൽ ലഭിക്കും.ഫോൺ: 0471 2308846, 9562722485

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA UNIVERSITY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.