പഴയങ്ങാടി:കോലത്തുനാട്ടിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ചെറുകുന്ന് അന്നപൂർണേശ്വരിക്ഷേത്രത്തിൽ നൂറ്റാണ്ടുകളായി നടന്നുവരുന്ന തിരുനിറ ആഘോഷിച്ചു. ക്ഷേത്രം സേവാ സമിതിയുടെ നേതൃത്വത്തിൽ ചെയ്തുവരുന്ന കൃഷിയിൽ നിന്നാണ് ഇതിനായി കതിരുകൾ തിരഞ്ഞെടുക്കുന്നത്. ആചാരപ്പെട്ട പാണ്ഡ്യൻ തറവാട്ടുകാർ നെൽക്കതിർ കൊയ്ത് എടുത്ത നെല്ല് ആദ്യം കതിര് വെക്കും തറയുടെ മുകളിൽ എത്തിച്ചാണ് വിതരണം . ഒരു കെട്ട് നെൽകതിർ പാണ്ഡ്യൻ തറവാട്ടുകാർ ക്ഷേത്രം കൊടിമരത്തിന് സമീപം എത്തിക്കുമ്പോൾ ക്ഷേത്രം പാലമൃതൻ ഏറ്റുവാങ്ങി ക്ഷേത്ര സന്നിധിയിൽ എത്തിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ക്ഷേത്രം മേൽശാന്തി നെൽക്കതിർ ക്ഷേത്രത്തിൽ എത്തിച്ചത്. ശേഷം ഈ നെൽ കതിർ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ കെട്ടിവെക്കുന്നതാണ് ചടങ്ങ്.നെൽകതിർ ഏറ്റ് വാങ്ങാൻ നിരവധി ഭക്തജനങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചേർന്നു. നൂറ്റാണ്ടുകളായ് ഭക്ത്യാദരവോടെ നടക്കുന്ന ഉത്സവമായ തിരുനിറ കാർഷിക സമ്പത്തുമായി ബന്ധപ്പെട്ട അനുഷ്ഠാനമാണ്.ചെറുകുന്നിൽ കതിര് വെക്കും തറ എന്ന പേര് വന്നത് തിരു നിറയുമായി ബന്ധപ്പെട്ടാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |