SignIn
Kerala Kaumudi Online
Wednesday, 05 October 2022 3.37 AM IST

ഡോ. ചെമ്പകരാമൻ പിള്ള 1891 – 1934

ramanpillai

ഇന്ത്യയ്ക്ക് പുറത്ത് താമസിച്ച് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവർത്തിച്ച പോരാളി. ജയ് ഹിന്ദ് എന്ന മുദ്രാവാക്യം രൂപപ്പെടുത്തി. ഇന്ത്യൻവിരുദ്ധ പ്രസ്താവന നടത്തിയ ഹിറ്റ്ലറെക്കൊണ്ട് മാപ്പ് പറയിപ്പിച്ച ധീരദേശാഭിമാനി. ജയ് ഹിന്ദ് പിള്ള എന്നും അറിയപ്പെട്ടു.
1891 ൽ തിരുവനന്തപുരത്ത് ജനനം. ചെറുപ്പത്തിൽതന്നെ ജർമ്മനിയിലേക്ക് പോയ ചെമ്പകരാമൻപിള്ള അവിടെവച്ച് ഇന്ത്യൻ സ്വാതന്ത്ര്യസമര പോരാട്ടത്തിൽ സജീവമായി. ജർമ്മൻ സൈന്യത്തിന്റെ ഭാഗമായി ബ്രിട്ടീഷുകാർക്കെതിരെ ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്തു. സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ ജർമ്മൻകാരുടെ പിന്തുണ നേടുന്നതിനായി ബെർലിൻ സർവകലാശാലയിൽ ഇന്റർനാഷണൽ പ്രോ-ഇന്ത്യൻ കമ്മിറ്റി രൂപീകരിച്ചു. ഇത് പിന്നീട് ബെർലിൻ കമ്മറ്റിയുമായി സംയോജിച്ച് ഇന്ത്യൻ ഇൻഡിപെൻഡൻസ് കമ്മിറ്റിയായി മാറി. സ്വാതന്ത്ര്യസമര സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനായി പ്രോ ഇന്ത്യ എന്ന മാസിക ആരംഭിച്ചു. 1914 ൽ ജർമ്മൻ യുദ്ധക്കപ്പൽ ഉപയോഗിച്ച് മദ്രാസ് തുറമുഖത്ത് ആക്രമണം നടത്തിയ സംഘത്തിലെ പ്രധാനി പിള്ളയായിരുന്നു. തുർക്കിയിലെയും ജർമ്മനിയിലെയും സൈനികരെ അണിനിരത്തി ബ്രിട്ടീഷ് രാജിനെതിരെ യുദ്ധം ചെയ്യാനായി അഫ്ഗാനിസ്ഥാനിൽ രൂപീകരിച്ച താത്കാലിക സ്വതന്ത്ര ഇന്ത്യൻ സർക്കാരിലെ വിദേശമന്ത്രിയായി.
1934 ൽ ബ‌െർലിനിൽ വച്ച് അന്തരിച്ചു. ഭക്ഷണത്തിൽ വിഷംചേർത്ത് നാസികൾ കൊലപ്പെടുത്തിയതാണെന്നും പറയപ്പെടുന്നു. തമിഴിലും മലയാളത്തിലും അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കി നിരവധി പുസ്തകങ്ങൾ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ തറവാട് സ്ഥിതി ചെയ്തിരുന്ന സ്ഥലത്തെ റോഡ് ചെമ്പകരാമൻപിള്ള റോഡ് എന്നറിയപ്പെടുന്നു. ചെന്നൈയിലെ ഗാന്ധിമണ്ഡപത്തിനടുത്ത് ചെമ്പകരാമൻ പിള്ളയുടെ പ്രതിമ അന്നത്തെ മുഖ്യമന്ത്രി കരുണാനിധി അനാവരണം ചെയ്തു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DR CHEMBAKARAMAN PILLAI
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.