SignIn
Kerala Kaumudi Online
Friday, 29 March 2024 7.16 AM IST

വർക്കലയിൽ പൊലീസിന് നേരെ മദ്യപ സംഘം ആക്രമണം നടത്തി; ഒൻപത് പൊലീസുകാർക്ക് പരിക്ക് എ.എസ്.ഐ മനോജിന്റെ കൈ ഒടിഞ്ഞു

വർക്കല: വർക്കല പുന്നമൂട് റെയിൽവേ ഗേറ്റിന് സമീപം കിടങ്ങിൽ പുതുവൽ കോളനിയിൽ മദ്യപ സംഘം പൊലീസിനെ ആക്രമിച്ചു.

വർക്കല പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉൾപ്പടെ 9 പൊലീസുകാർക്ക് പരിക്കേറ്റു. കോളനിയിൽ പതിവായി മദ്യപ സംഘം പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി പരാതി ലഭിച്ചിരുന്നു. ഇന്നലെ രാത്രി 8ഓടെ പത്തോളം പേരടങ്ങുന്ന സംഘം കോളനിയിൽ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായി നാട്ടുകാർ വർക്കല പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് മൂന്ന് പൊലീസുകാർ ജീപ്പിൽ കോളനിയിലെത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെ മദ്യപ സംഘം ഇവരെ കൈയേറ്റം ചെയ്യുകയായിരുന്നു.

ഈ പൊലീസ് സംഘം വിവരം സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ആറംഗ പൊലീസ് സംഘം കൂടി കോളനിയിൽ എത്തി. ഇവരെയും പ്രകോപിതരായ മദ്യപസംഘം ആക്രമിക്കുകയായിരുന്നു.

വർക്കല എസ്.ഐ രാഹുൽ, എ.എസ്.ഐമാരായ മനോജ്, ബിജു, സി.പി.ഒമാരായ പ്രശാന്ത്, റാംക്രിസ്റ്റ്യൻ, ഹരികൃഷ്ണൻ,ശ്യാം ലാൽ,ഷജീർ,ശ്രീജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. എ.എസ്.ഐ മനോജിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. പരിക്കേറ്റവർ വർക്കല താലൂക്കാശുപത്രിയിൽ ചികിത്സ തേടി.എസ്.ഐയുടെ മാല മദ്യപ സംഘം വലിച്ചു പൊട്ടിക്കുകയും നെഞ്ചിനും ശരീരഭാഗങ്ങളിലും പരിക്കേൽപ്പിക്കുകയും ചെയ്തു. അക്രമി സംഘത്തിലെ മൂന്ന് പേരെ വർക്കല പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.