പത്തനംതിട്ട : കേരള വെള്ളാള മഹാസഭ ജില്ലാ സമിതി സ്കൂൾ സംരക്ഷണ സമിതിക്ക് രൂപം നൽകി. പ്രസിഡന്റ് ടി.എസ്.മോഹനൻപിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ.ഗോപാലകൃഷ്ണപിള്ള റിപ്പോർട്ടും, ഡോ.കെ.ജി. ശശിധരൻപിള്ള വിശദീകരണവും നടത്തി. കെ.വി.എം.എസ് തിരുവനന്തപുരം ജില്ലാസെക്രട്ടറി വിനിൽ, കെ.സി.ഗണപതിപിള്ള, കെ.എസ് മുരളീധരൻപിള്ള റാന്നി എന്നിവർ സംസാരിച്ചു . കെ.വി.എം.എസ്.എസിന്റെ സ്കൂളായ വയ്യാറ്റുപുഴ വി.കെ.എൻ.എം വി.എച്ച്.എസ്.എസിൽ 2020ൽ കാലാവധി അവസാനിച്ച സംസ്ഥാന സമിതി നടത്തുന്ന അഴിമതിയിലും അനധികൃത നിയമനങ്ങളിലും യോഗം അപലപിച്ചു. 101 അംഗങ്ങളടങ്ങുന്ന സ്കൂൾ സംരക്ഷണസമിതിക്ക് രൂപം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |