SignIn
Kerala Kaumudi Online
Thursday, 25 April 2024 8.19 PM IST

ഹർ ഘർ തിരംഗ: പതാക വിതരണം തുടങ്ങി

flag
ജില്ലയിൽ ഹർ ഘർ തിരംഗുമായി ബന്ധപ്പെട്ട് കുംബശ്രീ ഒരുക്കിയ ദേശീയ പതാകകളുടെ വിതരണം കളക്ടർ ഹരിത വി. കുമാർ നിർവഹിക്കുന്നു

തൃശൂർ: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോട് അനുബന്ധിച്ച് കുടുംബശ്രീ തയ്യാറാക്കിയ ദേശീയപതാക വിതരണം ജില്ലയിൽ ആരംഭിച്ചു. കളക്ടർ ഹരിത വി. കുമാർ ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ എസ്.സി നിർമ്മലിന് കൈമാറിയാണ് ജില്ലാതല വിതരണോദ്ഘാടനം നിർവഹിച്ചത്. ജില്ലാ പ്ലാനിംഗ് ഓഫീസർ എൻ.കെ. ശ്രീലത , ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൽ കരീം, അസി. ഡയറക്ടർ ഓഫ് പഞ്ചായത്ത് കെ. സിദ്ദിഖ് എന്നിവർ പങ്കെടുത്തു.

പതാക നിർമ്മാണം
ജില്ലയിൽ ഇതുവരെയായി ഒന്നരലക്ഷത്തോളം പതാകകൾ 192 യൂണിറ്റുകൾ വഴിയായി തയ്യാറായിട്ടുണ്ട്. പഞ്ചായത്തുകളിലേക്കും സ്‌കൂളുകളിലേക്കുമുള്ള മുഴുവൻ പതാകകളുടെയും വിതരണം 12നുള്ളിൽ പൂർത്തീകരിക്കും. രണ്ടര ലക്ഷം പതാകകളാണ് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ കുടുംബശ്രീ തയ്യാറാക്കുന്നത്.

പതാക ഒരുക്കൽ

  • കുടുംബശ്രീയുടെ കീഴിൽ 191 തയ്യൽ യൂണിറ്റ്
  • ആകെ തയ്യൽ തൊഴിലാളി അംഗങ്ങൾ - 580
  • പതാകകൾ ഒരുങ്ങുന്നത് ഏഴ് വ്യത്യസ്ത അളവുകളിൽ

  • പതാകകളുടെ വില - 20 - 40

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.