SignIn
Kerala Kaumudi Online
Tuesday, 27 September 2022 10.08 AM IST

സവാള ചോദിച്ചെത്തി, 15000 രൂപ കവർന്നു

onion

ബാലരാമപുരം: കോട്ടുകാൽക്കോണത്ത് പലവ്യഞ്ജനക്കടയിൽ സാധനം വാങ്ങാനെന്ന വ്യാജേനയെത്തിയ കള്ളൻ 15000 രൂപ കവ‌ർന്നു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. കോട്ടുകാൽക്കോണം കുഴിവിളവീട്ടിൽ മോഹനന്റെ പലവ്യഞ്ജന,സ്റ്റേഷനറി കടയിലാണ് മോഷണം നടന്നത്. സവാള ചോദിച്ചെത്തിയ മോഷ്ടാവ് വീണ്ടും മൂന്ന് കിലോ സവാള തൂക്കാൻ ആവശ്യപ്പെട്ടു. മോഹനൻ തൊട്ടടുത്ത മുറിയിൽ നിന്ന് സവാളയെടുക്കാൻ പോയ തക്കത്തിന് പണപ്പെട്ടിയിൽ സൂക്ഷിച്ചിരുന്ന 15000 രൂപ കവരുകയായിരുന്നു. മാസ്ക് ധരിച്ചിരുന്നതിനാൽ മോഷ്ടാവിന്റെ ചിത്രം വ്യക്തമല്ലെന്ന് മോഹനൻ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മോഷ്ടാവ് രക്ഷപ്പെടുന്നതിന്റെയും കടയിൽ എത്തുന്നതിന്റെയും സിസി ടിവി ദൃശ്യങ്ങൾ ഇദ്ദേഹം ബാലരാമപുരം പൊലീസിന് കൈമാറി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
VIDEOS
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.