കോഴിക്കോട്: ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കോഴിക്കോട് ഭക്ഷ്യസുരക്ഷാവകുപ്പും ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസും സംയുക്തമായി വാക്കത്തോൺ സംഘടിപ്പിച്ചു. മാനാഞ്ചിറയിൽ നടന്ന പരിപാടി സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി എ.ഉമേഷ് ഫ്ലാഗ് ഓഫ് ചെയ്തു. ഭക്ഷണം തന്നെയാണ് മരുന്നെന്നും ഭക്ഷണത്തിന് ശേഷം മരുന്ന് കഴിക്കുന്ന അവസ്ഥ വരാതിരിക്കാൻ ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാൻ നല്ല ഭക്ഷണ ശീലങ്ങൾ വളർത്തിയെടുക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നല്ല ഭക്ഷണം ഉറപ്പാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും ഭക്ഷ്യസുരക്ഷാ പ്രവർത്തനങ്ങളിൽ പ്രതിജ്ഞാ ബദ്ധമാണെന്നും ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ അനിലൻ.കെ.കെ. പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |