കൊച്ചി: ഈരാറ്റുപേട്ട സ്വദേശി അഡ്വ. നിസാം നാസറിനെ വീട്ടിൽക്കയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. അർഷോയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ ബോണ്ടും തുല്യതുകയ്ക്കുള്ള രണ്ട് ആൾ ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. ശനിയാഴ്ചകളിൽ രാവിലെ 11ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണം. ഇതിനല്ലാതെ നാലുമാസത്തേക്ക് എറണാകുളം ജില്ലയിൽ പ്രവേശിക്കരുതെന്നും മറ്റു കേസുകളിൽ ഉൾപ്പെടരുതെന്നും ഉത്തരവിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |