തിരുവനന്തപുരം: ആർ.എസ്.എസ് സംഘടിപ്പിച്ച ബാലഗോകുലം മാതൃവന്ദനം പരിപാടിയിൽ താൻ പങ്കെടുത്തത് പിശകാണെന്നും,ഇക്കാര്യത്തിൽ പാർട്ടിക്ക് വിശദീകരണം നൽകിയെന്നും കോഴിക്കോട് മേയർ ബീന ഫിലിപ്പ്. തിരുവനന്തപുരത്ത് പറഞ്ഞു. പാർട്ടിക്ക് കാര്യങ്ങൾ ബോധ്യപ്പെട്ടു. തിരുവനന്തപുരത്ത് വന്നത് ഇവിടത്തെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാനാണ്. പാർട്ടി നേതൃത്വം തന്നെ വിളിപ്പിച്ചതല്ല.പാർട്ടി നിലപാടിനോട് യോജിക്കുന്നുവെന്നും ബീന ഫിലിപ്പ് വ്യക്തമാക്കി.
പരിപാടിയിൽ മേയർ പങ്കെടുത്തതും അവിടെ നടത്തിയ പരാമർശങ്ങളും സി.പി.എം നേതൃത്വത്തിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. തുടർന്നാണ് നേരിട്ടെത്തി വിശദീകരണം നൽകാൻ പാ മേയറോട് ആവശ്യപ്പെട്ടത്.
ബീന ഫിലിപ്പിനെതിരെ കർശന നടപടി വേണമെന്ന ആവശ്യമാണ് പാർട്ടിയിൽ നിന്ന് ഉയരുന്നത്.ഉചിതമായ നടപടിയെടുക്കാൻ സംസ്ഥാന നേതൃത്വം കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നിർദ്ദേശം നൽകിയിരുന്നു. മേയർ സംസ്ഥാന നേതൃത്വത്തിന് നൽകിയ വിശദീകരണം ചർച്ച ചെയ്ത് തീരുമാനമെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |