കൊച്ചി: സൗത്ത് ഏഷ്യൻ അസോസിയേഷൻ ഒഫ് അനസ്തേഷ്യോളജിസ്റ്റ് സമ്മേളനത്തിന്റെ ഭാഗമായ ശില്പശാല 11ന് ആസ്റ്റർ മെഡ്സിറ്റിയിൽ സംഘടിപ്പിക്കും.
ഇന്ത്യൻ സൊസൈറ്റി ഒഫ് അനസ്തേഷ്യോളജിസ്റ്റ് കൊച്ചി ഘടകമാണ് സാർക്ക് രാജ്യങ്ങളിലെ ഡോക്ടർമാർക്കായി ശില്പശാല സംഘടിപ്പിക്കുന്നത്.
വിട്ടുമാറാത്ത വേദനകൾ എങ്ങനെ ഇല്ലാതാക്കാമെന്നതിലാണ് പരിശീലനം നൽകുക. ആസ്റ്റർ മെഡ്സിറ്റി പെയിൻ ആൻഡ് പാലിയേറ്റീവ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ.പി.രാംകുമാർ, ഡോ.പി.കെനിഷാദ് , ഡോ. ടിഷാ ആൻ ബാബു, ഡോ. ഉണ്ണികൃഷ്ണൻ, ഡോ. വിനീത ജി. ഗോപാൽ, ഡോ. മുരളീധരൻ, ഡോ. ആഷിഷ് കാർത്തിക്, ഡോ.ബിജോയി ചിറയത്ത് എന്നിവർ ക്ലാസെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |