പാലക്കാട്: ജില്ലയിൽ പേ വിഷബാധയുടെ പ്രതിരോധ കുത്തിവയ്പ്പിനുള്ള വാക്സിന് ക്ഷാമമില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. നഗരത്തിലെ കൊപ്പം ജംഗ്ഷനിൽ കഴിഞ്ഞ ദിവസം ആളുകൾക്കും വളർത്തു മൃഗങ്ങൾക്കും തെരുവ് നായ്ക്കൾക്കും പേപ്പട്ടിയുടെ കടിയേറ്റ് പരിക്കേറ്റ സാഹചര്യത്തിലാണ് ഡി.എം.ഒ ഇക്കാര്യം അറിയിച്ചത്. നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചതിനാൽ നായയുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവർ കുത്തിവയ്പ്പ് എടുക്കണം. ഇതിനാവശ്യമായ റാബീസ് വാക്സിന് ജില്ലയിൽ ക്ഷാമമില്ലെന്നും വരുന്ന മുറയ്ക്ക് ആളുകൾക്ക് ലഭ്യമാക്കുന്നുണ്ടെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |