SignIn
Kerala Kaumudi Online
Thursday, 25 April 2024 9.42 AM IST

നിയന്ത്രണം വിട്ട ലോറി എട്ട് വാഹനങ്ങളിൽ ഇടിച്ചു; രണ്ട് കാറുകൾ പൂർണമായും തകർന്നു

accident

തൃശൂർ: ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ നിയന്ത്രണം വിട്ട ലോറി മറ്റ് വാഹനങ്ങളിൽ ഇടിച്ചു. സിഗ്നൽ കാത്തുകിടന്ന ആഡംബര കാറുകൾ ഉൾപ്പടെയുള്ള എട്ട് വാഹനങ്ങളിലാണ് ലോറിയിടിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം.

മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള ലോറി നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി ബസുൾപ്പടെയുള്ള വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.

അപകടത്തിൽ രണ്ട് കാറുകൾ പൂർണമായും തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ACCIDENT, THRISSUR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.