SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.47 PM IST

ജമ്മു കാശ്‌മീരിൽ ആദ്യ മൾട്ടിപ്ളക്‌സ് എത്തുന്നു; ലോകോത്തര സൗകര്യങ്ങൾ ഉൾപ്പടെ നിരവധി പ്രത്യേകതകൾ

multiplex

ശ്രീനഗർ: ജമ്മു- കാശ്‌മീരിലെ ആദ്യ മൾട്ടിപ്ളക്‌സ് ശ്രീനഗറിൽ എത്തുന്നു. കാശ്‌മീരിലെ ജനങ്ങൾക്ക് ഏറ്റവും പുതിയ സിനിമകൾ കാണാനും രാജ്യത്തെ മറ്റ് ഭാഗങ്ങളിൽ ലഭിക്കുന്നതുപോലുള്ള വിനോദങ്ങളിൽ ഏർപ്പെടാനുമുള്ള അവസരമാണ് ഒരുങ്ങുന്നത്. സെപ്തംബറിലായിരിക്കും പ്രവർത്തനം ആരംഭിക്കുക.

ഐ എൻ ഒ എക്‌‌സ് എന്ന പ്രശസ്ത കമ്പനിയാണ് മൾട്ടിപ്ളക്‌സ് ഡിസൈൻ ചെയ്തിരിക്കുന്നത്. തിയേറ്ററുകൾക്ക് പുറമേ ഫുഡ് കോർട്ടുകൾ, മറ്റ് വിനോദ സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ടാവും. കാശ്‌മീരിന്റെ തനത് കലയും ഡിസൈനും ലഭിക്കുന്നതിനായി 'ഖതംബന്ധ്' എന്ന കാശ്‌മീരി തടിയാണ് മൾട്ടിപ്ളക്‌സിന്റെ ലോബികളിൽ ഉപയോഗിച്ചിരിക്കുന്നത്. മൂന്ന് സിനിമാ ഹാളുകൾ ഉൾപ്പെടുന്ന കെട്ടിടത്തിന്റെ സീറ്റിംഗ് കപ്പാസിറ്റി 520 ആണ്. ഏറ്റവും പുതിയ ശബ്ദസംവിധാനങ്ങളാകും ഇവിടെ ഒരുക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, KASHMIR, SRINAGAR, FIRST, MULTIPLEX, FEATURES
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.