കല്യാണി പ്രിയദർശനെയും ടൊവിനോ തോമസിനെയും നായികാ നായകന്മാരാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രമാണ് 'തല്ലുമാല'. സിനിമ നാളെയാണ് തീയേറ്ററുകളിലെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങൾ കൗമുദി മൂവീസിലൂടെ പങ്കുവച്ചിരിക്കുകയാണ് ടൊവിനോയും ബിനു പപ്പുവും ലുക്മാനും.
ഇതുവരെ ആരും കേട്ടിട്ടില്ലാത്തൊരു കഥയൊന്നുമല്ല തല്ലുമാല പറയുന്നതെന്ന് ടൊവിനോ വ്യക്തമാക്കി. പക്ഷേ കഥ പറയുന്ന രീതിയൊക്കെ ഭയങ്കര ഫ്രഷാണ്. ചിത്രത്തിൽ അഭിനയിച്ച എല്ലാവരും ഡാൻസ് കളിച്ചിട്ടുണ്ടെന്നും നടൻ പറയുന്നു.
'ഞാനങ്ങനെ സിനിമകളിൽ ഡാൻസ് കളിച്ചിട്ടില്ല. പ്രൈവറ്റ് ഫംഗ്ഷനുകളിലും അങ്ങനെ ഡാൻസ് കളിക്കാറില്ല. സാധാരണ ജീവിതത്തിൽ എനിക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും ക്യാമറയ്ക്ക് മുന്നിൽ ചെയ്യാൻ പറ്റാറുണ്ട്. ആദ്യം കഥപറയുമ്പോൾ ഡാൻസിനെക്കുറിച്ചൊന്നും പറഞ്ഞില്ലായിരുന്നു. വേറൊരു രീതിയിലാണ് പറഞ്ഞത്. പിന്നെ ഒരു പാട്ടിൽ ചിലപ്പോൾ രണ്ട് മൂന്ന് ചെറിയ സ്റ്റെപ് വയ്ക്കേണ്ടിവരുമെന്ന് പറഞ്ഞിരുന്നു.
ഒടുവിൽ നാല് പാട്ടിൽ ഡാൻസ് ചെയ്തു. ഡാൻസ് കളിച്ച്,കളിച്ച് എന്റെ രണ്ട് കാലിലെയും നഖമൊക്കെ പോയിരുന്നു. ഞാൻ ഇതിനകത്ത് സകലകലാ വല്ലഭനാണ്. പാട്ടുണ്ട്, ഡാൻസുണ്ട്,ഫൈറ്റുണ്ട്, ഓട്ടമുണ്ട് അങ്ങനെ എല്ലാമുണ്ട്.'- ടൊവിനോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |