SignIn
Kerala Kaumudi Online
Saturday, 20 April 2024 8.29 PM IST

എത്രകഴിച്ചാലും തടികൂടുകയില്ല, ധൈര്യമായി കഴിക്കാം; നിങ്ങൾ ഒട്ടും പ്രതീക്ഷിക്കാത്ത ആ അത്ഭുത വിഭവങ്ങൾ ഇവയാണ്

weight-loss

ശരീരം എളുപ്പത്തിൽ തടിവയ്ക്കുന്നത് മിക്കവാറും പേരും നേരിടുന്ന പ്രശ്നമാണ്. പച്ചവെള്ളം മാത്രം കുടിച്ചാലും തടിവയ്ക്കുമെന്ന് പലരും തമാശയായി പറയാറുമുണ്ട്. ഭാരം കൂടുമെന്ന് പേടിച്ച് വയറുനിറയെ ആഹാരം കഴിക്കാത്തവരാണ് ഇത്തരക്കാർ. എന്നാൽ എത്രകഴിച്ചാലും തടിവയ്ക്കാത്ത ചില ഭക്ഷണമുണ്ട്. ഇവ കഴിക്കുമ്പോൾ വയർ നിറഞ്ഞതായുള്ള അനുഭവം ലഭിക്കുകയും ചെയ്യും. മാത്രമല്ല ദിവസം മുഴുവൻ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിർത്താനും ഇവ സഹായിക്കുന്നു.

ഇത്തരത്തിൽ എത്ര കഴിച്ചാലും ശരീരഭാരം കൂടാത്ത കുറച്ച് ഭക്ഷണങ്ങൾ പരിചയപ്പെടാം.

പഴങ്ങൾ: സീസണുകളിൽ ലഭിക്കുന്ന പഴങ്ങളിൽ അനേകം ഗുണങ്ങളുണ്ട്. ശരീരത്തെ ഊർജസ്വലമാക്കാനും പോഷിപ്പിക്കാനും ഇവ ഏറ്റവും മികച്ചതാണ്. മാത്രമല്ല നിരവധി രോഗങ്ങൾ അകറ്റുന്നതിനും ശരീരഭാരം ക്രമീകരിക്കുന്നതിനും പഴങ്ങൾ സഹായിക്കുന്നു. സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനും ചർമം മൃദുലമുള്ളതാക്കാനും പഴങ്ങൾ സഹായിക്കുന്നു. ഇവ എത്രതന്നെ കഴിച്ചാലും ശരീരഭാരം വർദ്ധിക്കുകയില്ല.

ഹമ്മസ്: മിഡിൽ ഈസ്റ്റ് വിഭവമായ ഇത് ചപ്പാത്തിക്കും ബ്രെഡിനുമൊക്കെ ഒപ്പം ജാം പോലെ ഉപയോഗിക്കാവുന്നതാണ്. ചെറുപയർ ഉപയോഗിച്ച് തയ്യാറാക്കുന്നതിനാൽ ഇതിൽ ധാരാളം പ്രോട്ടീനുകൾ അടങ്ങിയിട്ടുണ്ട്.

നട്ട്‌സ്: ആരോഗ്യപരമായ കൊഴുപ്പും പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുള്ളവയായതിനാൽ കൂടുതൽ കഴിച്ചാലും ശരീരഭാരം വർദ്ധിക്കുകയില്ല. വാൽനട്ട്, ബദാം, നിലക്കടല, പിസ്ത തുടങ്ങിയവ ദിവസേന കഴിക്കാവുന്നതാണ്.

ഓട്‌സ്: രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതെ തന്നെ വയർ നിറഞ്ഞതായുള്ള അനുഭവം നൽകുന്ന ഭക്ഷണമാണ് ഓട്‌സ്. ഇതിൽ ധാരാളം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. കൊഴുപ്പ് കുറഞ്ഞ പാലും പഴങ്ങളും ചേർത്ത് കഴിക്കുന്നത് കൂടുതൽ പോഷകങ്ങൾ ലഭിക്കാൻ സഹായിക്കുന്നു. ഓട്‌സ് ദിവസേന കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.

യോഗർട്ട്: കലോറി കുറഞ്ഞ ഭക്ഷണമായ യോഗർട്ട് നട്ട്‌സ്, പഴങ്ങൾ എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്. പാൽ പുളിപ്പിച്ച് തയ്യാറാക്കുന്ന ഈ ഭക്ഷണത്തിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്.

ചെറുപയർ: പ്രോട്ടീനുകളുടെ കലവറയാണ് ചെറുപയർ. വേവിച്ച പയർ ഉപ്പും കുരുമുളകും ചേർത്ത് കഴിക്കുന്നതും ഏറെ രുചികരമാണ്.

ചോളം: ശരീരഭാരം കൂടുമെന്ന് ഭയക്കാതെ ധാരാളം കഴിക്കാവുന്ന ആഹാരമാണ് ചോളം. കൊറിച്ചുകൊണ്ടിരിക്കാൻ ഇഷ്ടമുള്ളവർക്ക് ഇത് ധൈര്യമായി തിരഞ്ഞെടുക്കാം. കടയിൽ നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ തയ്യാറാക്കുന്നതാണ് ഏറ്റവും ഫലപ്രദം.
പീനട്ട് ബട്ടർ: ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ പീനട്ട് ബട്ടർ സഹായിക്കും. ചപ്പാത്തി, ബ്രെ‌ഡ് എന്നിവയുടെ കൂടെ ഇത് ഉപയോഗിക്കാവുന്നതാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WEIGHTLOSS, FOOD, DOES NOT, GAINED, WEIGHT
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.