ആലുവ: ആലുവ പൊലീസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യാനന്തര പൊലീസും ഇന്ത്യൻ ജനാധിപത്യവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.ആർ. രതിരാജ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി വിഷയം അവതരിപ്പിച്ചു. ടി.ടി. ജയകുമാർ, ബെന്നി കുര്യാക്കോസ്, നിമിന മരക്കാർ, എം.വി. സനിൽ, അബ്ദുൾ ജബ്ബാർ, എം.എം. അജിത് കുമാർ, പി.സി. സൂരജ്, കെ.ബി. മനു, അബ്ദുൾ സലാം തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |