പയ്യന്നൂർ : സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാ ഘോഷത്തോടനുബന്ധിച്ച്
"സ്വാതന്ത്ര്യം നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സംഘടിപ്പിക്കുന്ന സംസ്ഥാന സെമിനാർ നാളെ വൈകീട്ട് 4.30ന് ഗാന്ധി പാർക്കിൽ നടക്കും . എൽ.ഡി.എഫ്. കൺവീനർ ഇ. പി. ജയരാജൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് .നേതാക്കളായ പി.സന്തോഷ് കുമാർ എം.പി, എം.വി.ജയരാജൻ ,തോമസ് ചാഴിക്കാടൻ എം.പി. , പി.എം.സുരേഷ് ബാബു, കടന്നപ്പള്ളി രാമചന്ദ്രൻ എം.എൽ.എ., കെ.പി.മോഹനൻ എം.എൽ.എ, ബാബുരാജ് ഉളിക്കൽ , ഇഖ്ബാൽ പോപ്പുലർ , ജോസ് ചെമ്പേരി , കെ.സി ജേക്കബ് ,വി.കെ.രമേശൻ എന്നിവർ സംസാരിക്കും .
75 അത്ലറ്റുകൾ ഉപ്പുസത്യാഗ്രഹ വേദിയായ ഉളിയത്ത് കടവിൽ നിന്ന് ഗാന്ധി പാർക്കിലേക്ക് ദീപശിഖ പ്രയാണം സംഘടിപ്പിക്കും . ഉളിയത്ത് കടവിൽ കഥാകൃത്ത് ടി. പത്മനാഭൻ ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമരസേനാനി ടി.എസ്.തിരുമുമ്പിന്റെ മകൾ പ്രസന്നദീപശിഖ ഏറ്റുവാങ്ങും .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |