കോഴിക്കോട്: ജില്ലാതല ഹരിതകർമസേന അംഗങ്ങളുടെ സംഗമവും ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റത്തിന്റെ ഉദ്ഘാടനവും ഇന്ന് നടക്കും. രാവിലെ 9ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ഹരിതകർമ സേന സംഗമം ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിക്കും. ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് സിസ്റ്റം തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ഹരിത കർമസേന അംഗങ്ങളുടെ അനുഭവം പങ്കുവെയ്ക്കൽ, മികച്ച പ്രവർത്തനം കാഴ്ചവെച്ച ഹരിത കർമസേന, പ്രവർത്തനങ്ങളിൽ മാതൃകാപരമായി ഇടപെട്ട ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരെ ആദരിക്കൽ തുടങ്ങിയവയും ചടങ്ങിൽ നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |