SignIn
Kerala Kaumudi Online
Thursday, 25 April 2024 12.43 AM IST

എക്‌സൽ ഗ്ലാസ് ഫാക്ടറിയിൽ നിന്ന് മണൽ പറപറക്കുന്നു!

photo
എക്സൽ ഗ്ളാസ് ഫാക്ടറിയിലെ ലേലം ചെയ്യാത്ത സ്ഥലത്തു നിന്ന് മണൽ കടത്തുന്നു

ലേലം കെട്ടിടം പൊളിക്കാൻ, കടത്തുന്നത് മണൽ

ആലപ്പുഴ: എക്സൽ ഗ്ളാസ് ഫാക്ടറിയുടെ ലേലം ചെയ്യാത്ത 18.5 ഏക്കർ ഭാഗത്തു നിന്ന് അനധികൃത മണൽ കടത്ത് തുടരുന്നു. പരിശോധിക്കാൻ എത്തുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ മണൽകടത്ത് മാഫിയയെ വിവരം അറിയിക്കുന്നതായും ആക്ഷേപം.

ഫാക്ടറിയുടെ കെട്ടിട ഭാഗങ്ങൾ പൊളിച്ചു നീക്കാനാണ് കരാർ നൽകിയിരിക്കുന്നത്. പക്ഷേ, വലിയ കുഴികളുണ്ടാക്കി മണൽ എടുത്ത ശേഷം ഫാക്ടറിയുടെ പൊളിച്ചു നീക്കിയ കെട്ടിടാവശിഷ്ടങ്ങളിട്ട് മൂടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഇങ്ങനെ ഫാക്ടറിയിൽ നിന്ന് കരാറുകാരൻ മണൽ നീക്കം ചെയ്യാൻ കൊണ്ടുവന്ന ജെ.സി.ബി തകരാറിലായി. ആലപ്പുഴ ആർ.ഡി.ഒയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് പാതിരപ്പള്ളി വില്ലേജ് ഓഫീസറും താലൂക്ക് ഓഫീസിലെ റവന്യു സൂപ്രണ്ടും നടത്തിയ പരിശോധനയിൽ മണൽ നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് നൽകിയ റിപ്പോർട്ടിൽ, മണലെടുക്കാൻ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിന്റെ അനുമതിയില്ലെന്ന് വ്യക്തമാക്കിയിരുന്നു.

18.5 ഏക്കർ സ്ഥലമാണ് അടുത്ത ഘട്ടത്തിൽ ലേലത്തിൽ വയ്‌ക്കേണ്ടത്. അതിന് മുമ്പ് തന്നെ കെട്ടിട ഭാഗത്തു നിന്ന് മണൽ കടത്തുന്നത് പത്തുലക്ഷത്തിലധികം സെന്റിന് വില വരുന്ന സ്ഥലത്തിന്റെ മൂല്യം താഴ്ത്താനുള്ള ശ്രമമാണെന്നും ആരോപണമുണ്ട്.

# കടത്ത് കരാറിന്റെ മറവിൽ

ഫാക്ടറിയുടെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാൻ കരാർ എടുത്തവർ ഇതിന്റെ അവശിഷ്ടങ്ങൾ കൊണ്ടുപോകുന്നെന്ന വ്യാജേനയാണ് ടിപ്പറുകളിൽ മണൽ കടത്തുന്നത്. എൻ.സി.എൽ.ടി വിധിയുടെ നടപടിക്രമം പാലിക്കാതെയാണ് മണലെടുപ്പ്. ഫാക്ടറിയുടെ കെട്ടിടവും യന്ത്രങ്ങളും മാത്രമാണ് ലേലത്തിൽ നൽകിയിട്ടുള്ളത്. മുപ്പതോളം ചെറുതും വലുതുമായ കെട്ടിടങ്ങൾ, അടിത്തറ എന്നിവ 3 കോടി രൂപയ്ക്ക് പൊളിച്ചെടുക്കുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്. അടത്തറകൾ പൊളിച്ചു നീക്കുന്നതിന് പകരം ലേലം നടത്താത്ത വിശാലമായ പറമ്പിൽ നിന്ന് നൂറ്കണക്കിന് ലോഡ് മണലാണ് ഓരോ ദിവസവും കൊണ്ടുപോകുന്നത്.

എക്‌സൽ ഗ്ലാസിലെ മണലൂറ്റ് തടയാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആലപ്പുഴ ആർ.ഡി.ഒയ്ക്കും റവന്യു മന്ത്രിക്കും നിവേദനം നൽകി. പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥർ സന്ദർശന വിവരം മുൻകൂട്ടി മണൽ മാഫിയയെ അറിയിക്കുന്നതിനാൽ ഇത്തരം അന്വേഷണം പ്രഹസനമാണ്

ടി.പി.ഷാജി, പഞ്ചായത്ത് അംഗം, മണ്ണഞ്ചേരി

# ലേലത്തുക (കോടിയിൽ)

* കുപ്പി, ചില്ല്, സിലിക്കാമണൽ, സ്​റ്റോർ........... 3

* യന്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും...... 18

* 30 കെട്ടിടങ്ങളും അടിത്തറയും............................3

* ലേലം ചെയ്യാനുള്ളത്.................. 18.5 ഏക്കർ സ്ഥലം

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.