പത്തനംതിട്ട: അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റി നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളായ അനുഗ്രഹ സമൃദ്ധി, സുരക്ഷ പ്രോജക്ടുകൾ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. വരുമാനദായക സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള സഹായപദ്ധതിയാണ് അനുഗ്രഹ സമൃദ്ധി പ്രോജക്ട്. സംസ്ഥാന സർക്കാരിന്റെ കെ.എസ്.എസി.എസിന്റെ സഹകരണത്തോടെ ഇടുക്കി ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് അനുഗ്രഹ സുരക്ഷ.
യോഗത്തിൽ പത്തനംതിട്ട രൂപതാദ്ധ്യക്ഷൻ ഡോ.സാമുവേൽ മാർ ഐറേനയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. സാലി തോമസ്, ഡയറക്ടർ ഫാ.വർഗീസ് ചാമക്കാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |