തിരുവനന്തപുരം: മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാപ്രസിഡന്റ് സുദീപ് ജയിംസിനെ 16ന് രാവിലെ 10ന് ചോദ്യം ചെയ്യും. സുദീപ് ഹാജരാകണമെന്നാവശ്യപ്പെട്ട് ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ. പൃഥ്വിരാജ് നോട്ടീസ് നൽകി. ആദ്യ മൂന്നു പ്രതികളും കണ്ണൂരിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ്. കഴിഞ്ഞ മാസം മൊഴിയെടുക്കാൻ വിളിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്. ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
മുഖ്യമന്ത്രിയെ വിമാനത്തിൽ കരിങ്കൊടി കാണിക്കണമെന്ന് ശബരീനാഥൻ യൂത്ത് കോൺഗ്രസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചപ്പോൾ അനുകൂലമായി പ്രതികരിച്ച സംസ്ഥാന ജനറൽ സെക്രട്ടറിമാരുൾപ്പെടെ മൂന്ന് പേരെക്കൂടി ചോദ്യം ചെയ്യും. ഇവർക്ക് ഉടൻ നോട്ടീസ് നൽകും. ഇവരെയും ഗൂഢാലോചനയിൽ പ്രതികളാക്കിയേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |