ആലപ്പുഴ: സ്വാതന്ത്ര്യലബ്ധിയുടെ 75 -ാം വാർഷികാഘോഷത്തിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം യൂണിയൻ, ശാഖ, കുടുംബ യൂണിറ്റ് തലങ്ങളിൽ ആഗസ്റ്റ് 13, 14, 15 തീയതികളിൽ ദേശീയ പതാക ഉയർത്തണമെന്ന് യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.
യോഗത്തിന്റെ സ്വാതന്ത്ര്യ ദിനാഘോഷം മറ്റുള്ളവർക്ക് മാതൃകയാകാൻ ഭാരവാഹികൾ പ്രത്യേകം ശ്രദ്ധിക്കണം. ദേശീയ പതാക സംബന്ധിച്ച കേന്ദ്ര നിയമങ്ങളിൽ ഭേദഗതികൾ വരുത്തിയതിനാൽ രാത്രിയിൽ പതാക താഴ്ത്തേണ്ടതില്ല. ഒരേ സമയം കൊടിമരത്തിൽ ദേശീയ പതാകയ്ക്കൊപ്പം മറ്റു പതാകകൾ പാടില്ല. മറ്റ് പതാകകൾ ദേശീയ പതാകയ്ക്ക് മുകളിലായോ അരികിലായോ പ്രദർശിപ്പിക്കരുത്. വാഹനങ്ങളിൽ ഉപയോഗിക്കരുത്. ദേശീയ പതാകയിൽ മറ്റ് എഴുത്തുകൾ പാടില്ല. കേടുപാടകളുള്ളതോ,വൃത്തിയില്ലാത്തതോ ആയ പതാകകൾ ഉപയോഗിക്കരുത്. ഫ്ളാഗ് കോഡിലുള്ള മറ്റ് ചട്ടങ്ങളും നിർബന്ധമായും പാലിക്കണമെന്ന് ജനറൽ സെക്രട്ടറി നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |