കൊടുങ്ങല്ലൂർ: പുല്ലൂറ്റ് എ.കെ. അയ്യപ്പൻ സി.വി. സുകുമാരൻ വായനശാലയിലെ 25 ബാലവേദി കൂട്ടുകാർ തയ്യാറാക്കിയ ഹ്രസ്വചിത്രം ചണ്ഡാലഭിക്ഷുകിയുടെ റിലീസ് ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ.പി. രാജൻ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ പി.എൻ. വിനയചന്ദ്രൻ അദ്ധ്യക്ഷനായി. മുസ്താക്ക് അലി, ബീനജ, വി.എ.വിസ്മയ, കെ.ടി.മധു എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ 17 വയസിൽ താഴെയുള്ള ബാലവേദി കുട്ടികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം മത്സരത്തിന്റെ ഈ വർഷത്തെ വിഷയം ചണ്ഡാലഭിക്ഷുകിയെ ആസ്പദമാക്കിയതാണ്. ബാലവേദി പ്രസിഡന്റ് എം.യു. ദേവിക സ്വാഗതവും വായനശാലാ വൈസ് പ്രസിഡന്റ് യു.കെ. രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |