കൊല്ലം: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി യൂത്ത് ഹോസ്റ്റൽ അസോസിയേഷൻ ഒഫ് ഇന്ത്യ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ദേശീയ ഗാനാലാപന മത്സരവും ദേശഭക്തി ഗാനാലാപന മത്സരവും 14ന് രാവിലെ 9.30 മുതൽ പരവൂർ എസ്.എൻ.വി.ആർ.സി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. എട്ട് മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. വിജയികൾക്ക് ചുങ്കത്ത് ജൂവലറി നൽകുന്ന സ്വർണ നാണയ സമ്മാനവും ഒപ്പം ട്രോഫിയും സർട്ടിഫിക്കറ്റും നൽകും.
സമ്മേളനം യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്ത ജെറോം ഉദ്ഘാടനം ചെയ്യും. യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു അദ്ധ്യക്ഷനാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |