കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി, വരിഞ്ഞം വിജി വിലാസത്തിൽ ബിനുവിനെ (30)യാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വീടിന് പുറത്ത് നിൽക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ കടന്നുപിടിക്കുകയായിരുന്നു. വീട്ടിലേക്ക് ഓടിക്കയറിയ പെൺകുട്ടിയെ പീഡിപ്പിക്കുകയും പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പെരുമാറ്റത്തിൽ സംശയം തോന്നിയ മാതാവ് കുട്ടിയോട് കാര്യം അന്വേഷിച്ചപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് പാരിപ്പള്ളി പൊലീസിനെ അറിയിച്ചു. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബ്ബാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുരേഷ് കുമാർ, ജി.എ.എസ്.ഐ എസ്. പ്രകാശ്, സി.പി.ഒ മഞ്ജു, സി.പി.ഒമാരായ അനൂപ്, സുഭാഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |