കേരളശ്ശേരി: സഹകരണ മേഖലയ്ക്ക് നേരെയുള്ള നുണ പ്രചരണങ്ങൾക്കെതിരെ കേരളാ കോഓപറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ സഹകരണ സംരക്ഷണ ദിനം ആചരിച്ചു. വിശദീകരണ പൊതുയോഗം നടത്തി. കേരളശ്ശേരി സെന്ററിൽ നടന്ന പൊതുയോഗം സി.പി.എം മുണ്ടൂർ ഏരിയാ സെക്രട്ടറി സി.ആർ. സജീവ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി പി.സി. ജയരാജ് അദ്ധ്യക്ഷനായി. കേരളശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഷീബ, പാലക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.പി. ജയദാസൻ, യൂണിറ്റ് സെക്രട്ടറി സി. സുരേഷ്,
പ്രസിഡന്റ് എ. രജനി, പി. രാജഗോപാലൻ, വൈ.എൻ. ജയഗോപാലൻ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |