കൊല്ലം: കേരള കോ-ഓപ്പറേറ്റിവ് സൊസൈറ്റീസ് ആക്ട് 1969 പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ള സഹകരണസംഘങ്ങൾ, ബാങ്കുകൾ മറ്റുസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മക്കൾക്കായി ഏർപ്പെടുത്തിയിട്ടുള്ള ഇ.കെ.നായനാർ പ്രൊഫഷണൽ എഡ്യൂക്കേഷൻ സ്കോളർഷിപ്പ് തുക 30,000 രൂപയായി ഉയർത്തി.
നേരത്തെ ഇത് 15,000 രൂപയായിരുന്നു. സഹകരണ അക്കാഡമിയുടെ (കേപ് ) കീഴിലുള്ള പെരുമൺ എൻജിനിയറിംഗ് കോളേജ് ഉൾപ്പടെയുള്ള സ്ഥാപനങ്ങളിൽ ഈ അദ്ധ്യായന വർഷം മുതൽ ഇത് ബാധകമായിരിക്കും.
കൂടാതെ, എല്ലാ ബ്രാഞ്ചുകളിലും 5 ശതമാനം സീറ്റുകൾ മേൽപ്പറഞ്ഞ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |