തിരുവനന്തപുരം: കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് കേരളത്തിലെ പര്യടന പരിപാടികളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കെ.പി.സി.സി ആസ്ഥാനത്ത് കൺട്രോൾ റൂം തുറന്നു. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി കൺട്രോൾ റൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. വർക്കിംഗ് പ്രസിഡന്റും ഭാരത് ജോഡോ യാത്രയുടെ കേരള കോഓർഡിനേറ്ററുമായ കൊടിക്കുന്നിൽ സുരേഷ് എം.പി,എ.ഐ.സി.സി സെക്രട്ടറി പി.സി.വിഷ്ണുനാഥ് എം.എൽ.എ,ടി.യു.രാധാകൃഷ്ണൻ,വി.ടി. ബൽറാം,കെ.ജയന്ത്,ജി.എസ്. ബാബു,വി.പ്രതാപചന്ദ്രൻ,എം.എം. നസീർ,ദീപ്തി മേരി വർഗീസ്,ബാലകൃഷ്ണൻ പെരിയ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |