തിരുവനന്തപുരം: പാക് അധിന കാശ്മീരിനെ ആസാദ് കാശ്മീരെന്ന് വിശേഷിപ്പിച്ച കെ.ടി. ജലീൽ എം.എൽ.എയ്ക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു.
കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നത് കഴിഞ്ഞ 75 വർഷമായി ഇന്ത്യയുടെ പ്രഖ്യാപിത നയമാണ്. കാശ്മീരിനെ ആസാദ് കാശ്മീർ എന്നൊക്കെ വിശേഷിപ്പിക്കുന്നത് രാജ്യദ്രോഹമാണെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വിഘടനവാദികളും രാജ്യദ്രോഹ ശക്തികളും എടുത്തിട്ടുള്ള നിലപാട് കേരളത്തിലെ ഒരു എം.എൽ.എ എടുത്തിട്ടുള്ളത്. അദ്ദേഹം ജനങ്ങളുടെ പ്രതിനിധിയായി നിയമസഭയിലിരിക്കുന്നത് കേരളത്തിന് അപമാനമാണ്. ജലീലിനെതിരെ നടപടി സ്വീകരിക്കണം. മുഖ്യമന്ത്രി കെ.ടി. ജലീലിന്റെ രാജ്യ ആവശ്യപ്പെടണമെന്നും മുരളീധരൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |