കടയ്ക്കാവൂർ: വർഗീയതയ്ക്കെതിരെ വർഗഐക്യം എന്ന സന്ദേശമുയർത്തി സി.ഐ.ടി.യു കർഷകസംഘം കർഷക തൊഴിലാളി എന്നീ സംഘടനകൾ സംയുക്തമായി നടത്തുന്ന സാമൂഹിക് ജാഗരൺ കാമ്പെയിന്റെ ഭാഗമായി അഞ്ചുതെങ്ങിൽ സാമൂഹിക് ജാഗരൺ പദയാത്ര സംഘടിപ്പിച്ചു. അഞ്ചുതെങ്ങ് കോട്ടയിൽ സമാപിച്ചു. സമാപന യോഗം മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ട്രഷറർ സി.പയസ് ഉദ്ഘാടനം ചെയ്തു.കർഷക സംഘം വില്ലേജ് സെക്രട്ടറി കെ.ബാബു അദ്ധ്യക്ഷനായി.സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കോഓർഡിനേഷൻ കമ്മിറ്റി കൺവീനർ ബി.എൻ.സൈജുരാജ്, മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം ആർ.ജറാൾഡ്, ലിജാബോസ്, ജയശ്രീരാമൻ തുടങ്ങിയവർ സംസാരിച്ചു.അഞ്ചുതെങ്ങ് ജംഗ്ഷനിൽ നിന്നാരംഭിച്ച പദയാത്രയ്ക്ക് ശ്യാമ പ്രകാശ്, സജി സുന്ദർ, കിരൺ ജോസഫ്, വിഷ്ണുമോഹൻ, സേവ്യർ, ജസ്റ്റിൻ ആൽബി, കെ.സുഭാഷ് ചന്ദ്രബോസ്, സെൽവിജാക്സൻ, തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |