SignIn
Kerala Kaumudi Online
Friday, 19 April 2024 10.11 PM IST

ലിനൻ ക്ളബ്ബിന്റെ മുഖ്യ വിപണിയായി കേരളം

linen-club

 പ്രത്യേക ഓണപ്പാട്ടുമായി പരസ്യ കാമ്പയിൻ പുറത്തിറക്കി

കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലുള്ള ലിനൻ ക്ളബ്ബിന്റെ രണ്ടാമത്തെ വലിയ വിപണി കേരളം. കമ്പനിയുടെ ഇന്ത്യയിലെ മൊത്തം വില്പനയിൽ 13 ശതമാനവും കേരളത്തിലാണെന്ന് സി.ഇ.ഒ (ഗ്രാസിം ഇൻഡസ്‌ട്രീസ്)​ സത്യകി ഘോഷ് പറഞ്ഞു. നിലവിൽ കേരളത്തിൽ 24 എക്‌സ്ക്ളുസീവ് ഔട്ട്‌ലെറ്റുകളുണ്ട്. രണ്ടുവർഷത്തിനകം ഇത് 50 ആയി ഉയർത്തുകയാണ് ലക്ഷ്യം.

കമ്പനിയുടെ ഇന്ത്യയിലെ ആദ്യ എക്‌സ്‌ക്ളുസീവ് ഔട്ട്‌ലെറ്റ് തുറന്നത് 2009ൽ കൊച്ചിയിലാണ്. കേരളത്തിലെ മൊത്തം വില്പനയിൽ 25 ശതമാനത്തോളവും ഓണക്കാലത്താണ്. ഇന്ത്യയിൽ ആളോഹരി ലിനൻ വസ്ത്ര ഉപയോഗം ഏറ്റവും കൂടുതൽ കേരളത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്കുള്ള ലിനൻ വസ്ത്രങ്ങളും കമ്പനി പുറത്തിറക്കും. ഓൺലൈൻ സ്‌റ്റോറുകളിലും തിരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളിലുമാണ് ആദ്യം ലഭ്യമാക്കുക. രശ്മി സതീശും ലിബിൻ സ്‌കറിയയും ചേർന്ന് ആലപിക്കുകയും മാലാ പാർവതി,​ ജോർജ് കോര എന്നിവർ അഭിനയിക്കുകയും ചെയ്‌ത പ്രത്യേക ഓണപ്പാട്ടോടുകൂടിയ പരസ്യ കാമ്പയിനും കൊച്ചിയിൽ പുറത്തിറക്കി. ചടങ്ങിൽ ലിബിൻ സ്‌കറിയയും സംബന്ധിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, LINEN CLUB, ONAM
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.