രാജാക്കാട് : അടിമാലിയിൽ നടന്ന 21ാമത് ജില്ല തല ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ 169 പോയിന്റുകൾ നേടി എൻ.ആർ.സിറ്റി എസ്.എൻ.വി ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ കീരീടം ചൂടി.മികച്ച പ്രകടനം നടത്തി ഓവറോൾ കിരീടം നേടിയ സ്കൂളിലെ കായിക താരങ്ങൾക്ക് അധ്യാപകരും ,രക്ഷിതാക്കളും,വിദ്യർഥികളും ചേർന്ന് സ്വീകരണം നൽകി. സ്കൂൾ മാനേജർ ഡി.രാധാകൃഷ്ണൻ തമ്പി അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹൻകുമാർ യോഗം ഉദ്ഘാടനം ചെയ്തു.പ്രധാന അദ്ധ്യാപകൻ കെ.ആർ ശ്രീനി,പി.ടി.എ പ്രസിഡന്റ് ഷാജി ചുള്ളികാട്ട്,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എൻ.സുധ,സ്റ്റാഫ് സെക്രട്ടറി പി.എസ് ജിനു ,കായികാദ്ധ്യാപകരായ ടി.ബി മിനിജ, സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു. ഒൻപത് സ്വർണവുംഎട്ടു വെള്ളിയും മൂന്ന് വെങ്കല മെഡലുകളുമാണ് സ്കൂളിലെ കായികതാരങ്ങൾ നേടിയെടുത്തത്.
മുത്തേശ്വർ,നന്ദു,അനാമിക വി.എസ്,അനുഷ്ക,റ്റെസിയ ദീപ ബിജു, സരിത,ഗീതിക,സുദേവ്,അനിൽ എന്നിവർ സ്വർണ്ണ മെഡലും,വൈഗ,ആൻ മരിയ, അനാമിക ഷൈജു,അദ്വൈത്,അഭിനവ്, അമൽ,അഭിജിത്ത്, ജ്യോഷ്വാ എന്നിവർ വെള്ളി മെഡലും,അഭിനന്ദ്, ബെൻ.പി. ബൈജു,അഖിൽ കൃഷ്ണ എന്നിവർ വെങ്കല മെഡലും കരസ്ഥമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |