തിരുവനന്തപുരം: കേരളസർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം ഘട്ട അലോട്ട്മെന്റ് http://admissions.keralauniversity.ac.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ആപ്ലിക്കേഷൻ നമ്പറും പാസ്വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാം. രണ്ടാം ഘട്ടത്തിൽ പുതുതായി അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ ഓൺലൈനായി അഡ്മിഷൻ ഫീസ് അടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം.
ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച് അഡ്മിഷൻ ഫീസ് അടച്ചവർ രണ്ടാം ഘട്ട അലോട്ട്മെന്റിൽ ഹയർ ഓപ്ഷനുകളിൽ ഏതെങ്കിലും അലോട്ട്മെന്റ് ലഭിച്ചാൽ അഡ്മിഷൻ ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല.
അലോട്ട്മെന്റ് ലഭിച്ച് ഓൺലൈനായി ഫീസ് അടച്ച അപേക്ഷകർ അവരവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത ശേഷം അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ് എടുക്കാം. അലോട്ട്മെന്റ് ലഭിച്ച കോളേജ്, കോഴ്സ്, കാറ്റഗറി, അഡ്മിഷൻ തീയതി എന്നിവ അലോട്ട്മെന്റ് മെമ്മോയിൽ ലഭ്യമാക്കിയിട്ടുണ്ട്. മെമ്മോയിൽ പറഞ്ഞിരിക്കുന്ന തീയതികളിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ ഹാജരായി താത്ക്കാലിക/സ്ഥിരം പ്രവേശനം നേടാം.
കേരള സർവകലാശാല അഭിരുചി പരീക്ഷ
ബി.എ മ്യൂസിക് പ്രവേശനത്തിനുളള അഭിരുചി പരീക്ഷ 22 ന്. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in.
സ്വാതി തിരുനാൾ ഗവ. മ്യൂസിക് കോളേജിലേക്ക് ഒന്നാം വർഷ ബി.പി.എ. കോഴ്സ് അഭിരുചി പരീക്ഷ 17 ന്. വിവരങ്ങൾക്ക് http://admissions.keralauniversity.ac.in.
പി.ജി പ്രോഗ്രാം പ്രവേശനത്തിന് ഓൺലൈൻ രജിസ്ട്രേഷനിൽ പോർട്ടലിൽ പനച്ചമൂട് വൈറ്റ് മെമ്മോറിയൽ കോളേജ് ഒഫ് ആർട്സ് ആന്റ് സയൻസ്, കാർത്തികപ്പള്ളി കോളേജ് ഒഫ് അപ്ലൈഡ് സയൻസ്, ശ്രീകാര്യം ഗ്രിഗോറിയൻ കോളേജ് ഒഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് എന്നീ കോളേജുകളിൽ എം കോം കോഴ്സ് കൂടി ഉൾപ്പെടുത്തി.
രണ്ടാം സെമസ്റ്റർ ബി.എസ്സി. ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി, രണ്ടാം സെമസ്റ്റർ ബി.പി.എ (വോക്കൽ/വീണ/വയലിൻ/മൃദംഗം/ഡാൻസ്), ബി.എ ജേ ണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എ. മലയാളം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ, രണ്ടാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബി.സി.എ. (332) (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2018, 2017, 2016, 2015 അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ), രണ്ടാം സെമസ്റ്റർ ബി.ബി.എ (195) (റഗുലർ - 2020 അഡ്മിഷൻ, ഇംപ്രൂവ്മെന്റ് - 2019 അഡ്മിഷൻ, സപ്ലിമെന്ററി - 2015 മുതൽ 2018 വരെയുളള അഡ്മിഷൻ, മേഴ്സിചാൻസ് - 2014 അഡ്മിഷൻ) പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു.
രണ്ടാം സെമസ്റ്റർ ബി.ബി.എ ലോജിസ്റ്റിക്സ് (196) (റഗുലർ - 2020 അഡ്മിഷൻ), ആറാം സെമസ്റ്റർ പഞ്ചവത്സര ബി.എ./ബി കോം./ബി.ബി.എ എൽ എൽ.ബി, പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഒന്നാം സെമസ്റ്റർ സി.ആർ.സി.ബി.സി.എസ്.എസ്. 2 (b) ബി.എസ്സി. കമ്പ്യൂട്ടർ സയൻസ് (320) (റഗുലർ - 2021 അഡ്മിഷൻ, സപ്ലിമെന്ററി - 2017, 2018, 2019, 2020 അഡ്മിഷൻ, മേഴ്സിചാൻസ് - 2014, 2015, 2016 അഡ്മിഷൻ)പ്രാക്ടിക്കൽ പരീക്ഷ 22 മുതൽ.
രണ്ട്, നാല്, ആറ്, എട്ട്, പത്ത് സെമസ്റ്റർ പഞ്ചവത്സര എം.ബി.എ (ഇന്റഗ്രേറ്റഡ്) (2015 സ്കീം - റഗുലർ ആൻഡ് സപ്ലിമെന്ററി) പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പിഴകൂടാതെ 24, 150 രൂപ പിഴയോടെ 27, യും 400 രൂപ പിഴയോടെ 29 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ എം.സി.എ (റഗുലർ - 2020 അഡ്മിഷൻ, 2020 സ്കീം) പരീക്ഷാരജിസ്ട്രേഷൻ 17 ന്. പിഴകൂടാതെ 25 വരെയും 150 രൂപ പിഴയോടെ 29 വരെയും 400 രൂപ പിഴയോടെ 31 വരെയും അപേക്ഷിക്കാം.
രണ്ടാം സെമസ്റ്റർ എം.എ./എം.എസ്സി/എം.കോം/എം.എസ്.ഡബ്ല്യൂ./എം.എം.സി.ജെ/എം.എ.എച്ച്.ആർ.എം./എം.പി.എ./എം.ടി.എ., സെപ്റ്റംബർ 2022 (മേഴ്സിചാൻസ് - 2010 അഡ്മിഷൻ മുതൽ 2017 അഡ്മിഷൻ വരെ) പരീക്ഷകൾക്ക് പിഴകൂടാതെ 19 വരെയും 150 രൂപ പിഴയോടെ 23 വരെയും 400 രൂപ പിഴയോടെ 25 വരെയും അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് ബി.എ., ബി.എസ്സി., ബി.കോം., ബി.പി.എ., ബി.ബി.എ. ബി.സി.എ സി.ബി.സി.എസ്.എസ്. (സി.ആർ.) (മേഴ്സിചാൻസ് - 2012, 2011 & 2010 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 31, 150 രൂപ പിഴയോടെ സെപ്തംബർ 3, 150 രൂപ പിഴയോടെ സെപ്തംബർ 5 വരെ അപേക്ഷിക്കാം.
വിദൂരവിദ്യാഭ്യാസവിഭാഗം നാലാം സെമസ്റ്റർ (2020) ബിരുദ ക്ലാസുകൾ ആഗസ്റ്റ് 16 മുതൽ ഓൺലൈനിൽ. വിവരങ്ങൾക്ക് www.ideku.net
രണ്ടാം വർഷ ബി.ബി.എ (ആന്വൽ സ്കീം - പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷയ്ക്ക് പത്തനംതിട്ട പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ അടൂർ സെന്റ് സിറിൾസ് കോളേജിലും, ആലപ്പുഴ പരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ ആലപ്പുഴ എസ്.ഡി.കോളേജിലും കൊല്ലംപരീക്ഷാകേന്ദ്രമായി അപേക്ഷിച്ചവർ കൊല്ലം ശ്രീനാരായണഗുരു കോളേജിലും പരീക്ഷ എഴുതണം. തിരുവനന്തപുരം പരീക്ഷാകേന്ദ്രമായി അപേക്ഷിച്ച റഗുലർ (2020 അഡ്മിഷൻ) വിദ്യാർത്ഥികൾ കേശവദാസപുരം എം.ജി.കോളേജിലും, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി (2019, 2018 & 2017 അഡ്മിഷൻ) വിദ്യാർത്ഥികൾ തോന്നയ്ക്കൽ സത്യസായി ആർട്സ് ആന്റ് സയൻസ് കോളേജിലും പരീക്ഷ എഴുതണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |