ചേർത്തല : മുൻ രാജ്യസഭാംഗം എ.കെ.ആന്റണിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മുഹമ്മ ഗവ.എൽ.പി സ്ക്കൂളിൽ നിർമ്മിച്ച ഓപ്പൺ എയർ ഓഡിറ്റോറിയവും സ്മാർട്ട് ക്ലാസ് റൂമും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി സമ്മേളനം ഉദ്ഘാടനം ചെയ്തു . കാർഡ് ബാങ്ക് ഡയറക്ടർ എൻ അനിൽകുമാറിനെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ടി.റെജി ആദരിച്ചു. എം. ടി.എസ്.ഇ സംസ്ഥാന തലത്തിൽ പത്താം റാങ്ക് നേടിയ രഘുനന്ദനെ ചടങ്ങിൽ അനുമോദിച്ചു.
എം.ചന്ദ്ര,സി.ഡി.വിശ്വനാഥൻ,സിന്ധുരാജീവ്,എസ്.ടി.റെജി,വിഷ്ണു വട്ടച്ചിറ, ഷമീർ,തോമസ്, ബി.രാധാകൃഷ്ണൻ,മീനു എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എം.പി.സലില സ്വാഗതവും എസ്.എം.സി ചെയർമാൻ ബെൻസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |