പൂച്ചാക്കൽ : തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് തുല്യതാ പരീക്ഷാ പ്രവേശനോത്സവം തൃച്ചാറ്റുകുളം എൻ.എസ്.എസ് ഹെെസ്ക്കൂൾ ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ് ടു വിഭാഗങ്ങളിലായി മുന്നൂറ്റിനാല് പേരാണ് ഇത്തവണ പരീക്ഷക്ക് തയ്യാറെടുക്കുന്നത്. പതിനെട്ട് മുതൽ എൺപത് വയസ് പ്രായമുള്ളവരും സർക്കാർ ജീവനക്കാരും പഠിതാക്കളായുണ്ട്. പാണാവള്ളി പഞ്ചായത്ത് പ്രസിഡന്റ് ധന്യാസന്തോഷ് അദ്ധ്യക്ഷയായി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ രാജേഷ് വിവേകാനന്ദ, അഡ്വ. വി.ആർ രജിത, സി. പി വിനോദ് കുമാർ, പി.ടി.എ പ്രസിഡൻ്റ് രാജു, സാക്ഷക്ഷരതാപ്രേരക്മാരായ രമണി, സണ്ണി ജോൺ ,സോജിത്ത് മറ്റവന എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |