SignIn
Kerala Kaumudi Online
Saturday, 08 October 2022 12.07 AM IST

രതി ആസ്വദിച്ചു വരുമ്പോൾ പെട്ടെന്ന് സ്ഖലനം സംഭവിക്കുന്നുണ്ടോ,​ സമയ ദൈർഘ്യം കൂട്ടാൻ ഈ മാർഗങ്ങൾ പരീക്ഷിക്കാം

kk


നിയന്ത്രിക്കാനാവാത്ത വിധം അപ്രതീക്ഷിതമായി സ്ഖലനം സംഭവിച്ചുപോവുന്നതാണ് ശീഘ്രസ്ഖലനം. വളരെ ചെറിയ തോതിലുള്ള ലൈംഗിക ഉദ്ദീപനം വരുമ്പോഴേക്കും ശുക്ല വിസർജ്ജനം അറിയാതെ നടന്നുപോവുന്നു. ഇത് ദമ്പതികളിൽ ഇരുവർക്കും അസംതൃപ്തിക്ക് ഇടനൽകുന്നു.

ശീഘ്രസ്ഖലനത്തിന്റെ കാരണങ്ങൾ ഇപ്പോഴും അവ്യക്തമാണ്. അത് ഓരോ വ്യക്തിയുടെയും ശാരീരികാവസ്ഥയെ ആശ്രയിച്ചിരിക്കും. പരിചയവും പ്രായവും കൂടിവരുമ്പോൾ പുരുഷന്മാർക്ക് രതിമൂർച്ഛ എത്തുന്ന സമയം നീട്ടിയെടുക്കാൻ സാധിക്കുകയാണ് സ്വാഭാവികമായി വേണ്ടത്.

സ്ഖലനങ്ങൾ തമ്മിൽ വളരെ നാളത്തെ അന്തരമുണ്ടാവുമ്പോഴും ശീഘ്രസ്ഖലനം സംഭവിക്കാം. അതായത് അടുത്തടുത്ത ദിവസങ്ങളിൽ ഉണ്ടാവുന്ന സ്ഖലനം ശീഘ്രസ്ഖലനമായി മാറാറില്ല. ഒരു സ്ഖലനം കഴിഞ്ഞ് പിന്നീട് വളരെ നാൾ കഴിഞ്ഞാണ് അടുത്ത സ്ഖലനം സംഭവിക്കുന്നത് എങ്കിൽ മാത്രം ചിലപ്പോൾ അത് പെട്ടന്ന് സംഭവിച്ചു എന്ന് വരാം.

ആശങ്ക, കുറ്റബോധം, വിഷാദം, അപകർഷതാ ബോധം എന്നിവ ശീഘ്രസ്ഖലനത്തിന് ഇടവയ്ക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. മദ്യപാനം രതിമൂർച്ഛയെ വൈകിക്കുന്നതായി കണ്ടിട്ടുണ്ട്. എന്നാൽ, പതിവായി മദ്യപിക്കുന്നവർ മദ്യം കഴിക്കാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോഴും ചിലപ്പോൾ ശീഘ്രസ്ഖലനം സംഭവിക്കാം.

വളരെ ചുരുക്കം ചില സന്ദർഭങ്ങളിൽ ഹോർമോൺ തകരാറുകളോ അകത്തോ പുറത്തോ ഉള്ള ചില മുറിവുകളോ അസുഖങ്ങളോ മരുന്നുകളുടെ പാർശ്വ ഫലങ്ങളോ ശീഘ്രസ്ഖലനത്തിന് വഴിവയ്ക്കാറുണ്ട്.

ലൈംഗികബന്ധത്തിൽ സമയദേർഘ്യം കൂട്ടാൻ ചില മാർഗങ്ങ& പരീക്ഷിക്കാം

മനസിനെ സ്വതന്ത്രമാക്കുക


നിങ്ങൾക്ക് ഏറെ സമയം പിടിച്ച് നിൽക്കാനാവുന്നില്ലെങ്കിൽ ലൈംഗികമായ എല്ലാ പ്രതീക്ഷകളിൽ നിന്നും മനസിനെ സ്വതന്ത്രമാക്കുക. പ്രതീക്ഷകൾ നിങ്ങളുടെ പ്രകടനത്തിൽ അനാവശ്യമായ സമ്മർദ്ദം സൃഷ്ടിക്കും.


നന്നായി ലൂബ്രിക്കേറ്റ് ചെയ്യുക


ദി ജേർണൽ ഓഫ് സെക്ഷ്വൽ മെഡിസിൻ നടത്തിയ ഒരു പഠനം അനുസരിച്ച് കോണ്ടം ഉപയോഗിച്ച് ലൂബ്രിക്കേഷൻ നേടുന്ന പുരുഷന്മാർക്ക് അല്ലാത്തവരേക്കാൾ ഏറെ സമയം പിടിച്ച് നിൽക്കാനാവും.


രതിപൂർവ്വ ലീലകൾ


ലൈംഗികബന്ധത്തിലേക്ക് നേരിട്ട് പോകുന്നതിന് പകരം രതിപൂർവ്വ കേളികളും, വദന സുരതവും, ചുംബനവും ആരംഭിക്കുക. പതിയെ തുടങ്ങുന്നത് വഴി നിങ്ങൾക്ക് ഏറെ സമയം തുടരാനാവും.


ഇടക്കിടെയുള്ള സെക്സ്


നല്ല ലൈംഗിക ബന്ധം സാധ്യമാക്കുന്നതിന് ഇടക്കിടെ ലൈംഗിക ബന്ധത്തിലേർപ്പെടുക. ഇത് ദീർഘകാലയളവിൽ ലൈംഗികശേഷി വർദ്ധിപ്പിക്കുകയും ചെയ്യും.


വസ്തി പ്രദേശത്തെ പേശികൾ


ലൈംഗികബന്ധത്തിൽ ഏറ്റവും പ്രധാനമായ പേശികളാണ് വസ്തി പ്രദേശത്തുള്ളത്. ഈ പേശികൾ ശക്തിപ്പെടുത്തുന്നത് ലൈംഗികബന്ധത്തിന് ദൈർഘ്യം നല്കും.

കെഗൽ


കെഗൽ വ്യായാമം നിങ്ങളുടെ വസ്തി പ്രദേശത്തെ പേശികൾക്ക് കരുത്ത് നല്കുന്നതും കിടക്കയിൽ ഏറെ സമയം പിടിച്ച് നിൽക്കാൻ സഹായിക്കുന്നതുമാണ്. വസ്തി പ്രദേശത്തെ പേശികളിൽ നിയന്ത്രണം ഉണ്ടെങ്കിൽ ശക്തമായ ഉദ്ധാരണം ലഭിക്കും. ലളിതമായ വ്യായാമങ്ങൾ വഴി ഇത് ആരംഭിക്കാം.


വ്യായാമങ്ങൾ


കിടക്കയിൽ ഏറെ നേരം പിടിച്ച് നിൽക്കുന്നതിന് കരുത്തും പരിശ്രമവും ആവശ്യമാണ്. പതിവായി വ്യായാമം ചെയ്യുക വഴിയേ നല്ല കരുത്ത് നേടാനാവൂ. വ്യായാമം വഴി നല്ല സ്റ്റാമിന നേടാനും രക്തയോട്ടം വർദ്ധിപ്പിക്കാനും സാധിക്കും.


മദ്യം ഒഴിവാക്കുക


പങ്കാളിയുമൊത്തുള്ള ലൈംഗിക ബന്ധം ആസ്വാദ്യമാക്കുന്നതിന് മദ്യം ഒഴിവാക്കുക.


സ്‌ട്രെച്ച്


പേശികളുടെ വലിച്ചിൽ ഒഴിവാക്കാൻ കാലും കയ്യും സ്‌ട്രെച്ച് ചെയ്യുക. പേശികളിൽ വേദനയുണ്ടാകാതിരിക്കാനുള്ള ഏറ്റവും ലളിതമായ മാർഗമാണ് സ്‌ട്രെച്ചിംഗ്.


പ്രോട്ടീൻ


പ്രോട്ടീനുകൾ ധാരാളമായി കഴിക്കുക. ഇവയിലെ അമിനോ ആസിഡുകൾ ശരീരത്തിന്റെ പ്രവർത്തനത്തിന് ആവശ്യമാണ്.


ശരീരഭാരം


ഉയരത്തിനും, ശരീരഘടനയ്ക്കും അനുസരിച്ച് ആരോഗ്യകരമായ ശരീരഭാരം നിലനിർത്തണം.


രക്തചംക്രമണം


ദൈർഘ്യമേറിയ ഉദ്ധാരണത്തിന് നല്ല രക്തചംക്രമണം ആവശ്യമാണ്. നിങ്ങളുടെ പങ്കാളിയിൽ നിന്ന് ഒരു മസാജ് ലഭിക്കുന്നത് രക്തയോട്ടം കൂട്ടുകയും സെക്സ് ഹോർമോണുകൾ പുറത്ത് വിടുകയും ചെയ്യും.


ഉറക്കം


ലൈംഗികശേഷി വർദ്ധിപ്പിക്കുന്നതിന് നല്ല ഉറക്കം ആവശ്യമാണ്. നല്ല സെക്സിന് മമ്പേ നല്ല ഉറക്കത്തിൽ ശ്രദ്ധയൂന്നുക. തുടക്കത്തിൽ നിങ്ങൾ സെക്സിൽ ശ്രദ്ധ നല്കിയാൽ പ്രവർത്തനത്തിന് ഭംഗം വരികയും ലൈംഗികശേഷി കെടുത്തുന്ന ഉറക്കമില്ലായ്മക്ക് കാരണമാവുകയും ചെയ്യും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HEALTH, LIFESTYLE HEALTH, HEALTH, SEXUAL HEALTH
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.